scorecardresearch

സിപിഎം വിട്ടതിന് പിന്നാലെ ബിബിൻ സി ബാബുവിനെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം കായംകുളം എരിയ കമ്മറ്റി അംഗവുമായ ബിപിൻ സി. ബാബു പാർട്ടി വിട്ടത്

കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം കായംകുളം എരിയ കമ്മറ്റി അംഗവുമായ ബിപിൻ സി. ബാബു പാർട്ടി വിട്ടത്

author-image
WebDesk
New Update
Bipin c Babu

ബിബിൻ സി ബാബു ബിജെപിയിൽ ചേർന്നപ്പോൾ

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ ഗാർഹീക പീഡനക്കേസ്. ഭാര്യ മിനീസ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.

Advertisment

രണ്ട് ദിവസം മുൻപ് നൽകിയ പരാതിയിലാണ് കേസ്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. ബിപിൻ സി ബാബു തൻ്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. തന്റെ കരണത്തടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തിനും മർദിച്ചുവെന്നും ഭാര്യ പറയുന്നു.

കഴിഞ്ഞ ദിവസമാണ്  ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം കായംകുളം എരിയ കമ്മറ്റി അംഗവുമായ  ബിപിൻ സി. ബാബു പാർട്ടി വിട്ടത്. ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗിൽ നിന്നാണ് അംഗ്വതം സ്വീകരിച്ചത്.ആലപ്പുഴയിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് സിപിഎമ്മിന് കനത്ത പ്രഹരമായി ബിപിൻ സി. ബാബുവിന്റെ ബിജെപി പ്രവേശനം.അതേസമയം, ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ കഴിഞ്ഞ വർഷം ബിബിനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More

Bjp Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: