/indian-express-malayalam/media/media_files/uploads/2017/02/bjpbjp-flag-in-delhi.jpg)
പന്തളം ബിജെപി നഗരസഭാധ്യക്ഷയും ഉപാധ്യക്ഷയും സ്ഥാനം ഒഴിഞ്ഞു
പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു രമ്യയുമാണ് രാജിവച്ചത്. നാളെ അവിശ്വസ പ്രമേയം ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് രാജി. രാജിക്ക് പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് സുശീല സന്തോഷ് പറഞ്ഞു. അഞ്ച് വർഷവും ബിജെപി തന്നെ അധികാരത്തിൽ തുടരുമെന്നും സുശീല മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എൽഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗൺസിലറും ഉൾപ്പെടെ 11 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നൽകിയത്. എൽഡിഎഫിലെ ഒമ്പത് കൗൺസിലർമാരും സ്വതന്ത്രൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിൽ ഒപ്പുവച്ചു. പത്തനംതിട്ട എൽഎസ്ജിഡി ജെആർഎഎസ് നൈസാമിനാണ് വെള്ളിയാഴ്ച നോട്ടീസ് നൽകിയത്.
ഭരണ സമിതിയെ വിമർശിച്ചതിന് അടുത്തിടെ ബിജെപി കൗൺസിലറായ കെവി പ്രഭയെ ബിജെപി അംഗത്വത്തിൽനിന്ന് നീക്കിയിരുന്നു. 33 അംഗ പന്തളം നഗരസഭയിലെ കക്ഷി നില- ബിജെപി 18, എൽഡിഎഫ്- ഒമ്പത്, യുഡിഎഫ് - അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ്. പാലക്കാട്ട് തോറ്റ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല. പന്തളത്തെ പാർട്ടി തകർച്ചയുടെ കാരണക്കാരൻ കൃഷ്ണകുമാർ ആണെന്നാണ് കൗൺസിലർമാരുടെ അടക്കം ആരോപണം.
Read More
- വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ്; തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് വിദ്യാഭ്യാസ മന്ത്രി
- ആലപ്പുഴ അപകടത്തിന് കാരണം അമിതഭാരമെന്ന് ആർടിഒ
- എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം: വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനം; അന്ത്യാഞ്ജലി അർപ്പിച്ച് സഹപാഠികൾ
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.