/indian-express-malayalam/media/media_files/uploads/2017/02/fire.jpg)
ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തവ സ്വദേശി അനില (44)ആണ് മരിച്ചത്. സംഭവത്തിൽ അനിലയുടെ ഭർത്താവ് ധർമ്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന് യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ചെമ്മാംമുക്കിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
കൊല്ലത്ത് ബേക്കറി നടത്തിവരികയാണ് അനില. കുടുബംപ്രശ്‌നമാണ് കുറ്റകൃത്യത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. കാറിൽ സഞ്ചിരിക്കുകയായിരുന്ന അനിലയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചശേഷം പദ്മരാജൻ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനിലയുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന് പ്രതി ചെമ്മാമുക്കിൽ വെച്ച് തടയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
തീ പടർന്നതോടെ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയ അനിലയയെും സോണിയെയും നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് അനിലയുടെ മരണം. ശരീരമാസകലം ഇവർക്ക് പൊള്ളലേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ സോണി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.