/indian-express-malayalam/media/media_files/uploads/2021/07/K-Rail-Silver-Line-Project-FI.jpg)
സിൽവർ ലൈൻ പദ്ധതി: ബ്രോഡ് ഗേജിൽ സാധ്യമല്ലെന്ന് കെ-റെയിൽ
തിരുവനന്തപുരം: റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ അറിയിച്ചു. അതിവേഗ തീവണ്ടികൾക്ക് സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്ന് കെ റെയിൽ കത്തിൽ അറിയിച്ചു. റയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം റയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാൻ ഇ ശ്രീധരനും രംഗത്ത് വന്നു. റയിൽവെ മന്ത്രാലയം നിർദേശിച്ച മാറ്റങ്ങൾ കേരളം തള്ളിയതോടെ പദ്ധതിയുടെ അനുമതി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
സിൽവർ ലൈൻ പദ്ധതി സ്റ്റാൻഡേഡ് ഗേജിൽനിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റയിൽവേയുടെ പ്രധാന നിർദേശം. വന്ദേ ഭാരത് ട്രെയിനുകൾക്കു ഓടാവുന്ന രീതിയിൽ ആയിരിക്കണം പാളങ്ങൾ ഒരുക്കേണ്ടത്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടാവുന്ന തരത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കണം. ഇക്കാര്യം അംഗീകരിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയു എന്ന നിലപാടാണ് റയിൽവേയ്ക്ക്. നിർമാണ ചെലവ് വര്‍ധിക്കുന്നത് ബോധ്യപ്പെടുത്തി സ്റ്റാന്‍ഡർഡ് ഗേജിലേക്ക് മാറുന്നതിന്റെ ആവശ്യകത റയിൽവേയെ ബോധ്യപ്പെടുത്താൻ കെ റെയിൽ ശ്രമിച്ചെങ്കിലും റയിൽവെ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല.
നേരത്തെ ലോക്സഭയിൽ ഹൈബി ഈഡനും രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനും നൽകിയ മറുപടിയിൽ ഡിപിആറിൽ മാറ്റം വരുത്തണം എന്ന വിഷയം റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഊന്നി പറഞ്ഞിരുന്നു. നിലവിലെ റയിൽവേ ശൃംഖലയോടു കണ്ണി ചേർക്കാവുന്ന പദ്ധതികൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് റയിൽവേയുടെ നിലപാട്. കെ റെയിൽ നിലപാട് വ്യക്തമാക്കിയതോടെ പദ്ധതി അനന്തമായി നീളാനാണ് സാധ്യത.
Read More
- വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ സ്ത്രീക്ക് ദാരുണാന്ത്യം
- സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭാ അനുമതി
- പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
- പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരും ആനന്ദകുമാറും പ്രതികൾ
- കൊടുങ്ങല്ലൂരിൽ കൊടും ക്രൂരത; മകൻ അമ്മയുടെ കഴുത്തറുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.