/indian-express-malayalam/media/media_files/uploads/2017/04/crime.jpg)
മകൻ അമ്മയുടെ കഴുത്തറുത്തു
തൃശ്ശൂർ: മകൻ അമ്മയുടെ കഴുത്തറുത്തു. തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോടാണ് നാടിനെ നടുക്കിയ ഞെട്ടിപ്പിക്കുന്ന സംഭവം. അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്താണ് (53) ആക്രമണത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ മുഹമ്മദ് (24)-നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച അർധരാത്രിയാണ് ആക്രമണം അരങ്ങേറിയത്. ലഹരിക്കടിമയായ ഇയാൾ സീനത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സീനത്തിന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ സീനത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ജലീൽ സ്ഥിരം വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. മൂന്ന് വർഷം മുമ്പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
Read More
- Gold rate: എങ്ങനെ വാങ്ങും പൊന്ന്?... സർവ്വകാല റെക്കോർഡിൽ സ്വർണവില
- പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി.എന്. രാമചന്ദ്രന് നായരും ആനന്ദകുമാറും പ്രതികൾ
- സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; ജാ​ഗ്രതാ നിർദേശം
- വാളയാർ കേസ്; ഇരകളുടെ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന് സിബിഐ കുറ്റപത്രം
- ഇനി കേസ് കൊടുക്കുമ്പോൾ കീശ നോക്കണം; സംസ്ഥാനത്ത് കോടതി ഫീസ് കുത്തനെ കൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us