/indian-express-malayalam/media/media_files/2025/01/23/qLoWufCuGDXkmzbJ8cs0.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. സിപിഐയുടെ എതിർപ്പ് മൂലം വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന.
വിദ്യാർത്ഥി പ്രവേശനം കോഴ്സുകളുടെ ഫീസ് തുടങ്ങി സുപ്രധാന മേഖലകളിൽ സർക്കാർ നിയന്ത്രണം ഇല്ലാത്ത രീതിയിലാണ് കരട് ബിൽ. അതേസമയം, ഭരണപരമായ വിഷയങ്ങളിൽ സർവകലാശാലയ്ക്കുമേൽ സർക്കാറിന് അധികാരം ഉണ്ടാകും. നിയമ ലംഘനം കണ്ടെത്തുന്ന പക്ഷം ആറു മാസം മുൻപ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടനുള്ള അധികാരവും സർക്കാരിനുണ്ടാകും.
രണ്ടു മന്ത്രിസഭാ യോഗങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കാതെപോയ ബില്ലിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഓരോ കോഴ്സുകളിലും എസിസി എസ്‌ടി വിഭാഗം വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തിയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. എസ്‌സി വിഭാഗത്തിന് 15 ശതമാനം സീറ്റുകളും എസ്‌ടി വിഭാഗത്തിന് 5 ശതമാനം സംവരണവുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ടൗൺഷിപ്പ് മാതൃകയിൽ കോളേജുകൾ, വിദ്യാർഥികൾക്കായി റെസിഡൻഷ്യൽ ക്യാംപസ്, ഷോപ്പിങ് മാളുകൾ, സെിനാർ വേദികൾ എന്നിവ ഉൾപ്പെടെയാണ് സ്വകാര്യ സർവകലാശാലകൾ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് നിരവധി മാനേജ്മെൻ്റുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടുണ്ട്. ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളിലാണ് വിവിധ മാനേജ്മെൻ്റുകൾ താൽപര്യം അറിയിച്ചിരിക്കുന്നത്.
Read More
- പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
- പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി.എന്. രാമചന്ദ്രന് നായരും ആനന്ദകുമാറും പ്രതികൾ
- കൊടുങ്ങല്ലൂരിൽ കൊടും ക്രൂരത; മകൻ അമ്മയുടെ കഴുത്തറുത്തു
- സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം
- വാളയാർ കേസ്; ഇരകളുടെ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന് സിബിഐ കുറ്റപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.