scorecardresearch

പറന്നുയർന്ന വിമാനത്തിന്റെ ജനൽ തകർന്നു; വീഡിയോ

അപകട സമയത്ത് 16,000 അടി ഉയരത്തിലായിരുന്ന വിമാനം ഉടനടി ലാൻഡ് ചെയ്യുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും പറുത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോയിങ്ങ് 737-9 വിമാനത്തിന് രണ്ട് മാസം മുമ്പാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

അപകട സമയത്ത് 16,000 അടി ഉയരത്തിലായിരുന്ന വിമാനം ഉടനടി ലാൻഡ് ചെയ്യുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും പറുത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബോയിങ്ങ് 737-9 വിമാനത്തിന് രണ്ട് മാസം മുമ്പാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

author-image
WebDesk
New Update
Boken Fight Window

വിമാനത്തിലെ തകർന്ന ജനാല (ചിത്രം: എക്സ്/റോസ്അലേർട്ട്)

വാഷിങ്ടൺ: ജനൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അലാസ്‌ക എയർലൈൻസ് വിമാനം ഒറിഗോണിൽ അടിയന്തരമായി താഴെയിറക്കി. വിമാനത്തിന്റെ ജനലും ഫ്യൂസ്ലേജും പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച അടിയന്തരമായി ലാൻഡിംഗ് നടത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 

Advertisment

യാത്രക്കാർക്ക് സമീപത്തായി തകർന്ന ജനലിന്റെ ചിത്രം, സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ അറിയിച്ചു.

“അലാസ്ക എയർലൈൻസ് ഫ്ലൈറ്റ് 1282 ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ നിന്ന് കാലിഫോർണിയയിലെ ഒന്റാരിയോയിലേക്കുള്ള യാത്രയ്‌ക്ക് തൊട്ടുപിന്നാലെയാണ് ഇന്നലെ വൈകിട്ട് സംഭവം ഉണ്ടായത്. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി വിമാനം സുരക്ഷിതമായി പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി" കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment

അപകട സമയത്ത് 16,000 അടി (4,876 മീറ്റർ)  ഉയരത്തിലായിരുന്ന വിമാനം ഉടനടി ലാൻഡ് ചെയ്യുകയായിരുന്നു എന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്അവെയറിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വിമാനത്തിൽ ഉണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ലഭ്യമാകുന്ന വിവരങ്ങൾ ഉടനടി അറിയിക്കുമെന്നും ദേശീയ ഗതാഗത സുരക്ഷാ ബോർഡ് എക്സിൽ അറിയിച്ചു. എഫ്എഎ റെക്കോർഡ് അനുസരിച്ച്, അപകടത്തിൽപ്പെട്ട ബോയിങ്ങ് 737-9 വിമാനത്തിന് രണ്ട് മാസം മുമ്പാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. വൈകുന്നേരം 4.52ന് പോർട്ട്‌ലാൻഡിൽ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 5.30ന് മുമ്പ് തിരിച്ചെത്തിയിരുന്നു.

Read More

Flight Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: