/indian-express-malayalam/media/media_files/uploads/2017/03/Akhilesh-Yadav3.jpg)
അഖിലേഷ് യാദവ്
കൊൽക്കത്ത: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് അധിക കാലത്തേക്ക് ആയുസ്സുണ്ടാകില്ലെന്നും അധികം വൈകാതെ സർക്കാർ താഴെ വീഴുമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. കൊൽക്കത്തയിൽ നടന്ന തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അഭിഷേക് ബാനർജി എന്നിവർക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.
എല്ലാവരെയും ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിഷേധാത്മക രാഷ്ട്രീയവും വർഗീയ രാഷ്ട്രീയവുമാണ് അവരുടെ മുഖമുദ്ര. ഭരണഘടയെയും രാജ്യത്തെയും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അധികം താമസിക്കാതെ എൻഡിഎ സർക്കാർ താഴെ വീഴുന്നത് കാണാമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തർ പ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്തിയ സമാജ് വാദി പാർട്ടിയെും അഖിലേഷ് യാദവിനെയും അഭിനന്ദിക്കുന്നുവെന്ന് തുടർന്ന് പ്രസംഗിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് അധികാരത്തിൽ വന്ന കേന്ദ്രസർക്കാരിന് സ്ഥിരതയില്ല. ഏതു ദിവസവും എൻഡിഎയുടെ ഭരണം നിലം പതിച്ചേക്കാമെന്നും മമതാ പറഞ്ഞു.
Read More
- ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദവി വേണമെന്ന് സർവ്വകക്ഷി യോഗത്തിൽ ആവശ്യം
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
- ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ് സ്ട്രൈക്ക്
- വിൻഡോസ് തകരാർ: വിമനത്താവളങ്ങളിലെ പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രാലയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.