/indian-express-malayalam/media/media_files/jnkMiVX15FcVMzyaEjOm.jpg)
എക്സ്പ്രസ് ഫൊട്ടോ
കൊൽക്കത്ത: ഇന്ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ജനഗർജൻ റാലിയോടെ മമതാ ബാനർജി ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കും. മമതയ്ക്കൊപ്പം അഭിഷേക് ബാനർജിയും പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ 2019 ലെ പോലെ അത്ര എളുപ്പമാകില്ല തൃണമൂലിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് എന്ന ആശങ്കയും തൃണമൂലിനുണ്ട്. അഴിമതി ആരോപണങ്ങളിൽ ഇഡി അന്വേഷണം നടക്കുന്ന കേസുകളുടെ എണ്ണത്തിനൊപ്പം ഏറ്റവും ഒടുവിലായി മമതയെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖലി സംഭവങ്ങൾ വരെ തൃണമൂലിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നവയാണ്.
2019-ലെ തിരഞ്ഞെടുപ്പ് കാലത്ത് മമതയും തൃണമൂലും ഇത്രമാത്രം ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നില്ല എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്. 2019-ൽ നിന്ന് വ്യത്യസ്തമായി മമതയുടെ റാലിയിലേക്ക് പ്രധാന പ്രതിപക്ഷ നേതാക്കളാരും തന്നെ എത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. പകരം റിപുൻ ബോറ, സുസ്മിത എന്നിവരുൾപ്പെടെ, ആവേശം ജ്വലിപ്പിക്കാൻ വേദിയിൽ സന്നിഹിതരാകുന്ന സ്വന്തം "ദേശീയ" മുഖങ്ങളെയാണ് പാർട്ടി ഉയർത്തിക്കാട്ടുന്നത്. ദേവ്, മുകുൾ സാംഗ്മ, ലളിതേഷ്, രാജേഷ് ത്രിപാഠി, കീർത്തി ആസാദ്, ശത്രുഘ്നൻ സിൻഹ, സാകേത് ഗോഖലെ തുടങ്ങിയവരും റാലിയുടെ നേതൃനിരയിൽ അണിനിരക്കും.
ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാൾ, ടിഡിപിയുടെ ചന്ദ്രബാബു നായിഡു, ജെഡി (എസ്) ന്റെ എച്ച് ഡി കുമാരസ്വാമി, എന്നിവരുൾപ്പെടെ 20 ദേശീയ തലത്തിലുള്ള പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു 2019 ജനുവരി 19 ന് ടിഎംസി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ദേവഗൗഡ, നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ്, ഒമർ അബ്ദുള്ള, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ഡിഎംകെയുടെ എംകെ സ്റ്റാലിൻ, ആർജെഡിയുടെ തേജസ്വി യാദവ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഭിഷേക് മനു സിങ്‌വി എന്നിവരും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതൃനിരയാൽ സമ്പന്നമായിരുന്നു അന്നത്തെ റാലി.
അത്ര കെട്ടുറപ്പോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും തിരഞ്ഞെടുപ്പ് ഫലങ്ങൾ ടിഎംസിയെ ഞെട്ടിക്കുന്നതായിരുന്നു. ബിജെപി 18 സീറ്റുകൾ നേടിയതായിരുന്നു ആ ഞെട്ടലിന് പിന്നിൽ. എന്നാൽ ഇത്തവണ 2019 നേക്കാൾ ബിജെപി ബംഗാളിൽ തങ്ങളുടെ സ്വാധീനം ഉയർത്തുമോ എന്ന ആശങ്കയും മമതയ്ക്കുണ്ട്. സന്ദേശ്ഖലി പോരാട്ടങ്ങളുടെ മുൻനിരയിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ബംഗാളിലെത്തി തൃണമൂലിനെ പ്രതിക്കൂട്ടിലാക്കിയത് രാഷ്ട്രീയപരമായി മമതയ്ക്ക് വലിയ കോട്ടമാണ് വരുത്തിയിരിക്കുന്നത്.
എന്നാൽ 2019 ലെ ആ ഞെട്ടലിൽ നിന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് തിരിച്ചുവന്നു. പക്ഷേ വളരെയേറെ ആത്മവിശ്വാസത്തോടെ കോൺഗ്രസിന്റെ സഖ്യം പോലും വേണ്ടെന്നുവെച്ച് മമത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കരുക്കൾ നീക്കുമ്പോഴാണ് സന്ദേശ്ഖലി എന്ന ആയുധം ബിജെപിയുടെ കൈയ്യിലേക്ക് എത്തുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളടക്കം പുറത്തുവന്നതോടെ അവസാനം വരെ സംരക്ഷിക്കാൻ ശ്രമിച്ച ഷാജഹാൻ ഷെയ്ഖിനെ തൃണമൂലിന് പുറത്താക്കേണ്ടി വന്നതും അവരുടെ രാഷ്ട്രീയ പരാജയമാണെന്നാണ് വിലയിരുത്തൽ.  
 
ഇടതുപക്ഷവുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ടിന്റെ പേരിൽ മമത ഇന്ത്യാ സഖ്യത്തെ തള്ളിപ്പറഞ്ഞതിലൂടെ ആ വഴിക്കും ഇനി മമതയക്ക് ഗുണമൊന്നും ലഭിക്കില്ല. “കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വ്യത്യസ്തമായിരുന്നു. പിന്നെ, ഞങ്ങൾ അഴിമതി ആരോപണങ്ങൾക്കെതിരെ പോരാടുകയായിരുന്നില്ല, സന്ദേശ്ഖാലി പോലുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ല. ഇപ്പോൾ, ഞങ്ങൾ രാഷ്ട്രീയമായി പ്രതിരോധത്തിലാണ്. ” ഒരു മുതിർന്ന ടിഎംസി നേതാവ് സമ്മതിച്ചു,
“കോൺഗ്രസ് മത്സരിക്കാത്ത സീറ്റുകളിൽ അവരുടെ അനുയായികൾ ഞങ്ങൾക്ക് വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. പിന്നെ എന്തിനാണ് ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത്, ഞങ്ങളും അവരല്ലാത്തവരും ബിജെപിക്കെതിരായ പ്രധാന പ്രതിപക്ഷമാണ്? കോൺഗ്രസുമായുള്ള സഖ്യം തകർന്നതിനെ കുറിച്ച് നേതാവ് പറഞ്ഞു.
Read More:
- ആർട്ടിക്കിൾ 370 ലൂടെ കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു; നരേന്ദ്ര മോദി കശ്മീരിൽ
- വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 ലോക്സഭാ സീറ്റുകൾ എൻഡിഎ നേടും; അസം മുഖ്യമന്ത്രി ഹിമന്ത
- ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയാകുന്ന നീക്കവുമായി ഒവൈസി; യു.പിയിലും ബിഹാറിലും കൂടുതൽ സീറ്റുകളിൽ മത്സരിക്കും
- രാജസ്ഥാനിൽ ശിവരാത്രി ആഘോഷങ്ങൾക്കിടെ അപകടം; ഷോക്കേറ്റ് 17 കുട്ടികൾക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us