/indian-express-malayalam/media/media_files/uploads/2017/08/CPM.jpg)
സിപിഎമ്മിലെ പ്രായപരിധി പുനപരിശോധിക്കണമെന്ന് പ്രതിനിധികൾ
മധുര: യുവാക്കളെയും പുതുതലമുറയേയും പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സിപിഎം കൊണ്ടുവന്ന പ്രായപരിധി നിബന്ധന പുനഃപരിശോധിക്കണമെന്ന് പാർട്ടി കോൺഗ്രസിൽ ആവശ്യമുയർന്നു. പ്രായപരിധി നിബന്ധന പുനഃപരിശോധിക്കുകയോ അല്ലെങ്കിൽ ആവശ്യത്തിന് മാറ്റം വരുത്തുകയോ ചെയ്യണമെന്നാണ് പ്രതിനിധികൾ ആവശ്യമുയർത്തിയത്.
പ്രായപരിധി കർശനമാക്കുന്നതോടെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒരുപിടി മുതിർന്ന നേതാക്കൾ പുറത്താകും. ഇതോടെ നേതൃത്വത്തിൽ വലിയൊരു ശൂന്യത വരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിബന്ധന എടുത്തു കളയാൻ ഉള്ള ആവശ്യം മുന്നോട്ടു വരുന്നത്.ഇന്നലെ നടന്ന കേരളത്തിൽ നിന്നുള്ള പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചയിലാണ് പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവയ്ക്കപ്പെട്ടത്.
പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കിൽ പി ബിയിൽ നിന്ന് ഏഴ് മുതിർന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒട്ടേറെപ്പേരും പുറത്തു പോകേണ്ടിവരും. ഇവരിൽ നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ സാധ്യത. അതിനിടെ പൊളിറ്റ് ബ്യൂറോയിൽ കൂടുതൽ പേർക്ക് ഇളവ് നൽകണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. ഇന്നലെ നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഉയർന്ന ഈ ആവശ്യം ഇന്ന് പൊതു ചർച്ചയിലും പ്രതിഫലിക്കുമെന്നാണ് സൂചന.
പൊളിറ്റ് ബ്യൂറോയിൽ പിണറായിയെ കൂടാതെ വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർക്കും ഇളവു നൽകണമെന്നും ആവശ്യം ഉയർന്നുവരുന്നുണ്ട്. മുതിർന്ന വനിതാ നേതാവ് എന്ന നിലയിൽ വൃന്ദാ കാരാട്ട് പാർട്ടിയുടെ ദേശീയ മുഖം ആണ്. അതുകൊണ്ടുതന്നെ പിബിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതുപോലെതന്നെ ത്രിപുര മുൻ മുഖ്യമന്ത്രിയായ മണിക് സർക്കാർ പൊളിറ്റ് ബ്യൂറോയിൽ ഉണ്ടാകേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് ത്രിപുരയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
Read More
- സ്വത്ത് വിവരം വെളിപ്പെടുത്താൻ ഒരുങ്ങി സുപ്രീം കോടതി ജഡ്ജിമാർ; വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
- Waqf Amendment Bill: ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ: ഇന്ന് ബിൽ രാജ്യസഭയിൽ
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ല,ലക്ഷ്യം അഴിമതി അവസാനിപ്പിക്കൽ:അമിത് ഷാ
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.