scorecardresearch

മൂന്നാമൂഴത്തിൽ ആദ്യ ഫയലിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി മോദി; ഗംഭീര 'ഷോ' എന്ന് കോൺഗ്രസ്

പ്രധാനമന്ത്രി മോദിയുടെ ആദ്യ തീരുമാനം കർഷകരുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

പ്രധാനമന്ത്രി മോദിയുടെ ആദ്യ തീരുമാനം കർഷകരുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

author-image
WebDesk
New Update
China | objects Taiwan | congratulates Modi

പ്രധാനമന്ത്രിയുടെ ഗംഭീര 'ഷോ' എന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് എക്സിൽ കുറിച്ചത് (എക്സ്പ്രസ് ഫയൽ ചിത്രം)

ഡൽഹി: മൂന്നാം തവണയും അധികാരമേറ്റ ശേഷം പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ ഫയലിൽ ഒപ്പുവെച്ച് നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദിയുടെ ആദ്യ തീരുമാനം കർഷകരുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നടപടി 9.3 കോടി കർഷകർക്ക് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം ഫയലിൽ മോദി ഒപ്പുവെച്ച ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഗംഭീര 'ഷോ' എന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശ് എക്സിൽ കുറിച്ചത്.  

Advertisment

ഫയലിൽ പ്രധാനമന്ത്രി ഒപ്പിട്ടതോടെ 17-ാം ഗഡുവിൽ 20,000 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. "തന്റെ സർക്കാർ കിസാൻ കല്യാണിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, അതിനാൽ ചുമതലയേറ്റതിന് ശേഷം ഒപ്പിട്ട ആദ്യത്തെ ഫയൽ കർഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഉചിതമാണ്. വരും കാലങ്ങളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" പ്രധാനമന്ത്രി മോദി പറഞ്ഞു.

പിഎം-കിസാൻ സ്കീമിന് കീഴിൽ, യോഗ്യരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി (ഓരോ തവണയും 2,000 രൂപ) ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ഓരോ നാല് മാസത്തിലും ലഭിക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പദ്ധതി ആരംഭിച്ചത്. പിഎം കിസാന്റെ 16 ഗഡുക്കളാണ് ഇപ്പോൾ കർഷകർക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 29 ന് മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്ന് പ്രധാനമന്ത്രി മോദി 9.09 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 16-ാം ഗഡു ട്രാൻസ്ഫർ ചെയ്തിരുന്നു. പിഎം-കിസാൻ്റെ 16-ാം ഗഡു ലഭിച്ച 9.09 കോടി കർഷകരിൽ, പരമാവധി 2.03 കോടി ഉത്തർപ്രദേശിലാണ്, തൊട്ടുപിന്നാലെ മഹാരാഷ്ട്ര (89.66 ലക്ഷം), മധ്യപ്രദേശ് (79.93 ലക്ഷം), ബിഹാർ (75.79 ലക്ഷം), രാജസ്ഥാൻ (62.66 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ. 

“മൂന്നിലൊന്ന് പ്രധാനമന്ത്രിയുടെ ഹെഡ്‌ലൈൻ മാനേജ്‌മെന്റും പിആർ പ്രചാരണവും അദ്ദേഹത്തിന്റെ മൂന്നാം ടേമിന്റെ ആദ്യ ദിവസം മുതൽ വീണ്ടും ആരംഭിച്ചു. പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു നൽകാനാണ് അദ്ദേഹം അധികാരമേറ്റതിന് ശേഷം ഒപ്പിട്ട ആദ്യ ഫയലെന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. പ്രധാനമന്ത്രി കിസാൻ നിധിയുടെ 16-ാം ഗഡു 2024 ജനുവരിയിൽ നൽകേണ്ടതായിരുന്നു, എന്നാൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് കണക്കെടുപ്പിനായി ഒരു മാസം ഇത് വൈകി" മോദിയെ വിമർശിച്ചുകൊണ്ട് ജയറാം രമേശ് എക്സിൽ കുറിച്ചു. 

Advertisment

അതുകൊണ്ട് മൂന്നിലൊന്ന് പ്രധാനമന്ത്രി ഈ ഫയലിൽ ഒപ്പിട്ടുകൊണ്ട് ആർക്കും വലിയ ഉപകാരം ചെയ്തിട്ടില്ല. ഇത് കർഷകരുടെ ന്യായമായ അവകാശമാണ്. സാധാരണവും പതിവുള്ളതുമായ ഭരണപരമായ തീരുമാനങ്ങൾ ജനങ്ങൾക്കുള്ള മഹത്തായ സമ്മാനമായി പ്രചരിപ്പിക്കുന്നത് അദ്ദേഹം ശീലമാക്കിയിട്ടുണ്ട്. മോദി ഇപ്പോഴും സ്വയം ഒരു ദൈവിക ശക്തിയായാണ് കണക്കാക്കുന്നത്, ഒരു ജൈവിക ശക്തിയല്ല, ”കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.

Read More

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: