scorecardresearch

ഹലാൽ നിരോധനം: ഉത്തർപ്രദേശിൽ വ്യാപക റെയ്ഡുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

കയറ്റുമതിക്ക് വേണ്ടിയുള്ളവ ഒഴികെയുള്ള ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് യോഗി ആദിത്യനാഥ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

കയറ്റുമതിക്ക് വേണ്ടിയുള്ളവ ഒഴികെയുള്ള ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് യോഗി ആദിത്യനാഥ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

author-image
Asad Rehman
New Update
yogi adityanath, uttar pradesh

ഫയൽ ചിത്രം

ലഖ്നൌ: ഉത്തർപ്രദേശിൽ ഹലാൽ സർട്ടിഫൈഡ് ആയ ഉൽപ്പന്നങ്ങൾ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം. സംസ്ഥാനത്തെ 75 ജില്ലകളിലും ഹലാൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടപടി തുടങ്ങിക്കഴിഞ്ഞു.

Advertisment

കയറ്റുമതിക്ക് വേണ്ടിയുള്ളവ ഒഴികെയുള്ള ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് യോഗി ആദിത്യനാഥ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇത് "ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സമാന്തര സംവിധാനമാണ്" എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സർക്കാർ കഴിഞ്ഞ ദിവസം നിരോധനം ഏർപ്പെടുത്തിയത്.

ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കരുതെന്ന ഉത്തരവ് എല്ലാ ഫീൽഡ് യൂണിറ്റുകളിലേക്കും കൈമാറിയതായി സംസ്ഥാന ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഡീഷണൽ കമ്മീഷണർ ദിവ്യാൻഷു പട്ടേൽ പറഞ്ഞു. "ഷോപ്പിംഗ് മാളുകൾ, പലചരക്ക് കടകൾ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നടക്കുന്ന റെയ്ഡുകൾ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ലഖ്‌നൗവിലെ ആസ്ഥാനത്ത് നിന്ന് നിരീക്ഷിക്കുകയാണ്. എല്ലാ ജില്ലകളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ ഞങ്ങൾ ക്രോഡീകരിക്കുകയാണ്. 

റെയ്ഡുകളിൽ കണ്ടെത്തിയ ഹലാൽ സർട്ടിഫിക്കേഷനുള്ള ഉൽപ്പന്നങ്ങളുടെ അളവിനെക്കുറിച്ച് ഇപ്പോൾ പറയാൻ വളരെ ബുദ്ധിമുട്ടാണ്. എല്ലായിടത്ത് നിന്നും റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഞങ്ങൾക്ക് വിശദാംശങ്ങൾ നൽകാൻ കഴിയൂ. പ്രവർത്തനം അടുത്ത കുറച്ച് ദിവസത്തേക്ക് തുടരും” ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

അതേസമയം, ഹലാൽ എന്ന് സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളൊന്നും സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പല ജില്ലകളിലെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കാൺപൂർ ജില്ലയിലെ 23 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

മൊറാദാബാദ് ജില്ലയിൽ നിന്നുള്ള ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനും ഇതേ അഭിപ്രായമായിരുന്നു പങ്കുവെച്ചത്. “ഞങ്ങൾ നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. എന്നാൽ ഹലാൽ സർട്ടിഫിക്കേഷനുമായി ഞങ്ങൾ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല" മൊറാദാബാദ് ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More Related News Stories Here

Halal ban Halal food uthar pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: