scorecardresearch

വിജയ്‌യുടെ പാർട്ടി സമ്മേളനത്തിലേക്കുള്ള യാത്രാമധ്യേ കാർ അപകടം; രണ്ടു മരണം

ഞായറാഴ്ച പുലർച്ചെ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ, ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് മരിച്ചിരുന്നു

ഞായറാഴ്ച പുലർച്ചെ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ, ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് മരിച്ചിരുന്നു

author-image
WebDesk
New Update
Vijay, TVK Rally, Accident

ചിത്രം: എക്സ്

വില്ലുപുരം: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രാമധ്യേ കാർ അപകടം. രണ്ടു പേർ മരിച്ചതായാണ് വിവരം. സമ്മേളനത്തിനു പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന എസ്.യു.വി തലകീഴായി മറിയുകയായിരുന്നു. 

Advertisment

കള്ളാക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പ്പേട്ടയ്ക്കടുത്ത് ഷെയ്ഖ് ഹുസൈന്‍പേട്ടയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ഗുരുതര പരിക്കേറ്റുകളോടെ ഉളുന്ദൂർപേട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി, വിക്രവണ്ടിയിലേക്ക് പോകുകയായിരുന്ന തിരുച്ചി സൗത്ത് ജില്ലാ യുവനേതാവും അഭിഭാഷകനുമായ ശ്രീനിവാസൻ, വൈസ് പ്രസിഡൻ്റ് കലൈ എന്നിവരാണ് മരിച്ചത്. വാഹനം ഷെയ്ഖ് ഹുസൈൻപേട്ടിനടുത്തെത്തിയപ്പോൾ റോഡിൻ്റെ ബാരിക്കേഡിൽ ഇടിച്ച് വശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisment

ഇന്നു പുലർച്ചെ ഉണ്ടായ മറ്റൊരു അപകടത്തിൽ, ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാർട്ടി പ്രവർത്തകൻ മരിച്ചിരുന്നു. ചെന്നൈ തേനാംപേട്ടിൽവച്ചാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ തേനാംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരാധകരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ രണ്ടു ലക്ഷത്തിലേറെ ആളുകളാണ് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലേക്ക് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തിണ്ടിവനത്തിനും വില്ലുപുരത്തിനും ഇടയിലായി, തിരുച്ചി-ചെന്നൈ ദേശീയപാതയുടെ ഇരുവശങ്ങളിലും 10 കിലോമീറ്ററോളം വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ഗതാഗത നിയന്ത്രണം പൊലീസ് കടുപ്പിച്ചിരിക്കുകയാണ്.

Read More

Car Accident Actor Vijay Bike Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: