/indian-express-malayalam/media/media_files/ZIfsA1IdzVNImvwCRjQk.jpg)
ഡൽഹി സാകേത് കോടതിയിൽ മേധാ പട്കർ
ഡൽഹി: 2001ൽ നിലവിലെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരെ ശിക്ഷ വിധിച്ച് ഡൽഹി കോടതി. അഞ്ച് മാസത്തെ തടവാണ് പട്കർക്ക് സാകേത് കോടതി വിധിച്ചിരിക്കുന്നത്. പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മേധാ പട്കറിനോട് കോടതി നിർദ്ദേശിച്ചു. അതേ സമയം മേധാ പട്കര്‍ക്ക് മേൽക്കോടതിയെ സമീപിക്കാനായി ഒരു മാസത്തേക്ക് ശിക്ഷാ നടപടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
2000-ൽ, മേധാ പട്കറുടെ നർമ്മദാ ബച്ചാവോ ആന്ദോളനെതിരെ സക്സേന ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.ഇത് നദിക്ക് കുറുകെ അണക്കെട്ടുകൾ പണിയുന്നതിനെ എതിർത്തിരുന്നു. ഇതേത്തുടർന്നാണ് പട്കർ സക്‌സേനയ്‌ക്കെതിരെ പത്ര കുറിപ്പ് നൽകിയത്. തുടർന്ന് 2001-ൽ പട്കറിനെതിരെ അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേസ് ഡൽഹിയി സാകേത് കോടതിയിലേക്ക് മാറ്റിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us