/indian-express-malayalam/media/media_files/QJbC0WQUIcfjlcixjnkf.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനിലയിൽ ആം ആദ്മി നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തിഹാർ ജയിൽ അധികൃതർ. കെജ്‌രിവാളിൻ്റെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര ഉൾപ്പെടെയുള്ള പരിശോധനകൾ പതിവായി നിരീക്ഷിച്ചിരുന്നതായി ജയിൽ ജീവനക്കാർ തിങ്കളാഴ്ച പറഞ്ഞു.
ജയിലിൽ കഴിയുമ്പോൾ കെജ്‌രിവാളിൻ്റെ ഭാരം 8.5 കിലോ കുറഞ്ഞതായി അടുത്തിടെ ആം ആദ്മി എംപി, സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഇത് ഗുരുതരമായ രോഗലക്ഷണമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കെജ്‌രിവാളിനെ ജയിലിൽ അടച്ച് ആരോഗ്യത്തിലൂടെ കളിക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഢാലോചന നടത്തുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
കെജ്‌രിവാളിനെ ഏപ്രിൽ 4ന് ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാരം 65 കിലോ ആയിരുന്നു. ഭാരം പിന്നീട് 61.5 കിലോയായി കുറഞ്ഞുവെന്ന് തിഹാർ ജയിൽ സൂപ്രണ്ട് ഡൽഹി സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി. സീനിയർ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം, ശരീരഭാരം കുറയുന്നത് ഭക്ഷണം കുറഞ്ഞ അളവിൽ കഴിക്കുന്നതിനാലോ അല്ലെങ്കിൽ കുറഞ്ഞ കലോറി ഉപഭോഗം മൂലമോ ആകാമെന്നും കത്തിലുണ്ട്.
എന്നാൽ, ജയിലിലേക്ക് മാറ്റിയത് മുതൽ കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്‌ക്കിടെ കുതിച്ചുയരുന്നുണ്ട്. കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പലതവണ കുറഞ്ഞുവെന്ന് ജയിൽ അധികൃതർ സമ്മതിച്ചതായി റിപ്പോർട്ടിനോട് പ്രതികരിച്ച് സഞ്ജയ് സിങ് പറഞ്ഞിരുന്നു. ഇത് ഒരു വ്യക്തിയെ കോമയിലേക്ക് നയിക്കാനും മസ്തിഷ്കാഘാതം ഉണ്ടാക്കാനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ച പ്രകാരം അദ്ദേഹത്തിന് ചികിത്സയും ഭക്ഷണക്രമവും നൽകുന്നുണ്ടെന്നും കത്തിൽ പറയുന്നു. ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും കത്തിൽ വ്യക്തമാക്കി.
ആം​ ആദ്മി നേതാക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുവെന്നാണ് ജയിൽ അധികൃതർ ഇതിനോട് പ്രതികരിക്കുന്നത്. ഇത്തരമൊരു ആഖ്യാനം തെറ്റായ വിവരങ്ങളിലൂടെ, പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ ഇ.ഡിയുടെ അറസ്റ്റിൽ നിയമസാധുത ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് വിധി.
Read More
- ആരാണ് ട്രംപിനുനേരെ നിറയൊഴിച്ച തോമസ് മാത്യു ക്രൂക്കസ്?
- ജനഹിതം മാനിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് ആർഎസ്എസ്
- എക്സിൽ മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 100 മില്യൺ കടന്നു
- ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ്പ്; ചെവിക്ക് പരിക്ക്, ആക്രമണം റാലിക്കിടെ
- അക്രമത്തിന് രാഷ്ട്രീയത്തിൽ സ്ഥാനമില്ല; അപലപിച്ച് പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us