/indian-express-malayalam/media/media_files/hJIn8obZy45T04HqmOcP.jpg)
ഫയൽ ചിത്രം
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അപ്രതീക്ഷിതമായ ഭീഷണികളാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നേരിടുന്നത്. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ട് പോലും ഹിമാഡലിൽ ഒരു ഞാണിൻമേൽ കളിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. എന്നാൽ ഹിമാചലിനൊപ്പം തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന കർണ്ണാടകയിലെ കോൺഗ്രസിന്റെ അവസ്ഥ തീർത്തും വിപരീതമാണ്. അവിടെ ബിജെപിയുടെ സർവ്വ സന്നാഹങ്ങളേയും നിലംപരിശാക്കിയാണ് ഡി.കെ ശിവകുമാറിന്റേയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും നേതൃത്വത്തിൽ കോൺഗ്രസ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി എംഎൽഎയുടെ വോട്ടടക്കം നേടിക്കൊണ്ട് അനായാസ വിജയം നേടിയത്.
ഹിമാചലിനെ അപേക്ഷിച്ച് നോക്കുമ്പോൾ കോൺഗ്രസ് നേതൃത്വം പല പൊട്ടിത്തെറികളും പ്രതീക്ഷിച്ചിരുന്ന സംസ്ഥാനമായിരുന്നു കർണ്ണാടക. ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും സർക്കാരുമായി ഒന്നിച്ചുനീങ്ങുമോ എന്ന് പോലും നേതൃത്വം ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നു. എന്നാൽ ജനുവരിയിൽ ഡസൻ കണക്കിന് എംഎൽഎമാർക്കുള്ള ക്യാബിനറ്റ് റാങ്ക് നിയമനങ്ങൾ മുതൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവരെ റിസോർട്ടിൽ പാർപ്പിക്കുന്നത് വരെ, ഹിമാചൽ പ്രദേശ് പോലുള്ള സാഹചര്യം ഒഴിവാക്കാൻ പാർട്ടിയെ സഹായിച്ച നിരവധി നടപടികൾ ഇരുവരും ചേർന്ന് സ്വീകരിച്ചു.
കയ്യിൽ 19 എംഎൽഎമാർ മാത്രമുണ്ടായിട്ടും 45 വോട്ടുകൾ ആവശ്യമുള്ള സാഹചര്യത്തിൽ ജനതാദൾ (സെക്കുലർ) ഫെബ്രുവരി ആദ്യം രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഒരു കോടീശ്വരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ജനതാ ദളിന്റെ 20 ഓളം വോട്ടുകളും ശേഷിക്കുന്ന വോട്ടുകൾ ബിജെപിയുമായി ചേർന്ന് നേടുകയും ചെയ്യുന്നതിലൂടെ വിജയം മുന്നിൽക്കണ്ട ജെ.ഡി.എസ് കോൺഗ്രസിലെ അസ്വസ്ഥരായ ചില എംഎൽഎമാരേയും ലക്ഷ്യം വെച്ചിരുന്നു.
“ക്രോസ് വോട്ടിംഗ് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടിവരും. അതൃപ്തിയുള്ള എംഎൽഎമാർക്ക് ലാഭം നേടാനുള്ള നല്ല സമയമാണിത്,” മുൻ രാജ്യസഭാ എംപിയും ജെഡി (എസ്) സ്ഥാനാർത്ഥി ഡി കുപേന്ദ്ര റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞ വാക്കുകളായിരുനിനു ഇത്.
എന്നാൽ അത്തരത്തിലുള്ള ഒരു പിന്നാമ്പുറ നീക്കങ്ങൾക്കും കോൺഗ്രസ് നേതൃത്വം ഇടം കൊടുത്തില്ല എന്ന് മാത്രമല്ല ബിജെപിയിൽ നിന്നുള്ള ഒരു എംഎൽഎയെ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യിപ്പിക്കാനും അവർക്ക് സാധിച്ചു. അതിലൂടെ കർണാടകയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയത്തിലേക്കെത്തിച്ചു.
കഴിഞ്ഞ രണ്ട് മാസമായി കൈക്കൊണ്ട നടപടികളുടെ പരമ്പരയാണ് കോൺഗ്രസിന്റെ വിജയത്തിൽ നിർണ്ണായകമായത്. ഫെബ്രുവരി 27 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ എംഎൽഎമാരെയും റിസോർട്ടിൽ ഒരുമിച്ചുകൂട്ടുകയും മോക്ക് വോട്ടിംഗ് സെഷനുകൾ നടത്തുകയുംചെയ്തതടക്കം പാർട്ടിയുടെ വിജയത്തിൽ പ്രധാന ഘടകങ്ങളായി. ഇവയ്ക്കെല്ലാം തന്നെ നേതൃത്വം നൽകിയത് ഡി.കെയും സിദ്ധരാമയ്യയും ചേർന്നായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ വിവിധ സ്ഥാനങ്ങളടക്കം നൽകിക്കൊണ്ട് തങ്ങൾക്കൊപ്പം നിർത്തുന്നതിൽ സിദ്ധരാമയ്യ നിർണായക പങ്കുവഹിച്ചപ്പോൾ, ഉപമുഖ്യമന്ത്രിയും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ രാജ്യസഭാ തിരഞ്ഞെടുപ്പിനും മറ്റ് സാഹചര്യങ്ങൾക്കും കോൺഗ്രസ് എംഎൽഎമാർക്കിടയിൽ ഭിന്നത വരാതെ നോക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
കഴിഞ്ഞ വർഷം ക്യാബിനറ്റ് ബർത്ത് നഷ്‌ടപ്പെട്ട കോൺഗ്രസ് എംഎൽഎമാർക്കിടയിൽ അതൃപ്‌തി വർദ്ധിക്കുന്നതിനിടയിൽ, 34 എംഎൽഎമാരെ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും ചെയർപേഴ്‌സൺമാരായി നിയമിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും ജനുവരി 26 ന് അംഗീകാരം നൽകി. നേരത്തെ 2023 ഓഗസ്റ്റിൽ സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെയും നിയമനങ്ങൾ നടത്തിയിരുന്നു. എം.എൽ.എമാരുടെ നിർദേശപ്രകാരം അത്രതന്നെ പാർട്ടി പ്രവർത്തകർക്ക് സംസ്ഥാന ഭരണത്തിൽ വിവിധ തസ്തികകളും നൽകി. എംഎൽഎമാർക്കുള്ള ക്യാബിനറ്റ് റാങ്കിലുള്ള നിയമനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ഒരുമിച്ച് നിർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈ നടപടികൾ രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയത്തിലും കാര്യമായ പങ്ക് വഹിച്ചതായി വിശ്വസിക്കപ്പെടുന്നു.
വോട്ടെടുപ്പിന് ദിവസങ്ങൾക്കുള്ളിൽ, അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ശിവകുമാർ, രാഹുൽ ഗാന്ധിയുടെ അസോസിയേറ്റ് ആയ അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെയുടെ അസോസിയേറ്റായ നസീർ ഹുസൈൻ, പഴയ കോൺഗ്രസ് സഹപ്രവർത്തകനായ ജി സി ചന്ദ്രശേഖർ എന്നിവർ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് 134 കോൺഗ്രസ് എം.എൽ.എമാരെയും റിസോർട്ടിലെത്തിച്ചതിലും മോക്ക് വോട്ടിംഗ് സെഷനുകളിലൂടെ കൃത്യമായി വോട്ടുചെയ്യാൻ അവരെ പരിശീലിപ്പിച്ചതിലും മുൻ ബിജെപി മന്ത്രി ജി ജനാർദൻ റെഡ്ഡി ഉൾപ്പെടെ നാല് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പിന്നിലും ശിവകുമാറായിരുന്നു മാസ്റ്റർ ബ്രയിൻ.
സ്വതന്ത്ര നിയമസഭാംഗങ്ങളായ ലതാ മല്ലികാർജുൻ, പുട്ടസ്വാമി ഗൗഡ, ദർശൻ പുട്ടനയ്യ എന്നിവർക്ക് തനിക്ക് വോട്ട് ചെയ്യുന്നതിനായി കുപേന്ദ്ര റെഡ്ഡി കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ശിവകുമാറിന്റെ അടുത്ത അനുയായിയായ കോൺഗ്രസ് എംഎൽഎ രവി ഗനിഗ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. സി.ബി.ഐ.യുടെ അനധികൃത ഖനനക്കേസുകളുടെ പേരിൽ ജി.ജനാർദൻ റെഡ്ഡി എന്ന സ്വതന്ത്ര എം.എൽ.എ.യുടെ പിന്തുണ അഭ്യർത്ഥിക്കാനായിരുന്നു രണ്ടാമത്തെ നീക്കം. പ്രകടമായ അസ്വാരസ്യങ്ങൾക്കിടയിലും, ജനാർദൻ റെഡ്ഡിയുടെ കോൺഗ്രസിനുള്ള പിന്തുണയെ സിദ്ധരാമയ്യയും സ്വാഗതം ചെയ്തു.
രണ്ട് ബിജെപി എംഎൽഎമാരെ കോൺഗ്രസ് പക്ഷത്താക്കിയതിൽ ഉപമുഖ്യമന്ത്രിക്കും പങ്കുണ്ട്. നേരത്തെ കോൺഗ്രസിലുണ്ടായിരുന്ന എസ് ടി സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ എത്തിയില്ല. ഒടുവിൽ മാക്കനും നസീർ നസീർ ഹുസൈനും 47 വോട്ടുകൾ വീതവും ചന്ദ്രശേഖറിന് 45 വോട്ടുകളും ലഭിച്ചു. 47 വോട്ടുകൾ നേടിയ ബിജെപിയുടെ നാരായൻസ ഭണ്ഡാഗെയാണ് നാലാമത്തെ വിജയി. പരാജയപ്പെട്ട് ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ശിവകുമാറിന് ലഭിക്കുന്നില്ലെങ്കിലും, വിശ്വസ്തനായ പാർട്ടിയിലെ വിശ്വസ്തനായ നേതാവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. കൂടാതെ അഞ്ച് വർഷത്തെ ഭരണകാലത്തിനിടയിൽ മുഖ്യമന്ത്രിമാരെ മാറ്റണമെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡിനെ എത്തിക്കാനും ഡി.കെ നീക്കങ്ഹൾ നടത്തുന്നു.2025 അവസാനത്തോടെ അക്കാര്യത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കാം. 135 കോൺഗ്രസ് എംഎൽഎമാരിൽ 100-ഓളം പേരുടെ അസന്ദിഗ്ദ്ധമായ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്നാണ് വിവരം. ഇതാണ് 2023 അദ്ദേഹത്തെ രണ്ടാം തവണയും മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകം.
കർണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയത്തിലേക്ക് എത്തിച്ചതിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് സർക്കാർ ഭീഷണി നേരിടുന്ന ഹിമാചലിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാണ ഡി.കെ ശിവകുമാറിനെ പാർട്ടി നേതൃത്വം ഷിംലയിലേക്ക് അയച്ചു. ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തു. രണ്ടോ മൂന്നോ സംസ്ഥാനങ്ങൾ കീഴടക്കാൻ ബിജെപി എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് എനിക്കറിയില്ല. ഏതൊരു സർക്കാരിനും ശക്തമായ പ്രതിപക്ഷം ഉണ്ടായിരിക്കണം. ഇത്തരം കുതിരക്കച്ചവടത്തിൽ മുഴുകുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നല്ലതല്ല - എന്നെങ്കിലും അതിന് അവർക്ക് തിരിച്ചടി ലഭിക്കും. ഇത് വളരെ മോശമായ ഒരു മാതൃകയാണ്,” ബുധനാഴ്ച ഷിംലയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ശിവകുമാർ പറഞ്ഞു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.