scorecardresearch

'എംബസി ഓഫീസ്; അംബാസിഡർ; പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ'; സിനിമാ കഥയെ വെല്ലും തട്ടിപ്പ്

ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ നോയിഡ യൂണിറ്റ് ആണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലെ ആരെയും ഞെട്ടിക്കുന്ന ഈ തട്ടിപ്പ് കണ്ടെത്തിയത്

ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ നോയിഡ യൂണിറ്റ് ആണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലെ ആരെയും ഞെട്ടിക്കുന്ന ഈ തട്ടിപ്പ് കണ്ടെത്തിയത്

author-image
WebDesk
New Update
Fabricated diplomatic identity

Source: Express Photo

സിനിമാ കഥകളേയും വെല്ലുന്നൊരു തട്ടിപ്പിന്റെ ചുരുളഴിച്ച് ഗാസിയാബാദ് പൊലീസ്. വെസ്റ്റ്ആർക്ട്ടിക്കയുടെ ഇന്ത്യയിലെ ഔദ്യോഗിക എംബസി എന്ന പേരിൽ ഓഫീസും ആരംഭിച്ച് അംബാസിഡർ എന്ന് ചമഞ്ഞ് രാജ്യാന്തര ഡീലുകൾ നടത്തി വന്ന 45കാരനായ ഹർഷ് വർധൻ ആണ് ഒടുവിൽ പൊലീസ് വലയിലായത്. ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ വ്യാജമായി തയ്യാറാക്കി ഉൾപ്പെടെയായിരുന്നു ഹർഷ് വർധന്റെ നയതന്ത്രപ്രതിനിധിയായുള്ള തട്ടിപ്പ്. 

Advertisment

ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ നോയിഡ യൂണിറ്റ് ആണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലെ ആരെയും ഞെട്ടിക്കുന്ന ഈ തട്ടിപ്പ് കണ്ടെത്തിയത്. ഗാസിയാബാദിലെ കവി നഗറിൽ ഒരു രണ്ട് നില വീട് ആണ് വെസ്റ്റ്ആർട്ടിക്കയുടെ  ഇന്ത്യയിലെ എംബസിയാക്കി ഹർഷ് വർധൻ മാറ്റിയത്. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകളുമായി ആഡംബര കാറുകൾ വീടിന് മുൻപിൽ വന്ന് പൊയ്ക്കൊണ്ടിരുന്നു. 

Also Read: 1,654 കോടിയുടെ ഫെമ ലംഘനം; മിന്ത്രയ്ക്കെതിരെ കേസെടുത്ത് ഇഡി

പ്രദേശവാസികൾക്ക് ഒരു സംശയവും തോന്നിക്കാത്ത വിധം തന്ത്രങ്ങൾ

പ്രദേശവാസികൾക്ക് ഒരു സംശയവും തോന്നാത്ത വിധത്തിലാണ് ഹർഷ് വർധന്റെ ബുദ്ധി പ്രവർത്തിച്ചത്. വ്യാജ എംബസി ഓഫീസും വ്യാജ രേഖകളുമായി ഇയാൾ രാജ്യാന്തര ഡീലുകൾ പലരുമായി ഒപ്പുവെച്ച് വമ്പൻ തുകകൾ കൈക്കലാക്കി. മാത്രമല്ല സെബോർഗ, ലൊഡോണിയോ പോലുള്ള ചെറു രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധിയാണ് താനെന്നും ഹർഷ് വർധൻ അവകാശപ്പെട്ടിരുന്നു. സാങ്കൽപ്പിക രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധിയാണ് എന്ന് അവകാശപ്പെട്ട് ഏറെ നാൾ ഇയാൾ ഈ തട്ടിപ്പ് തുടർന്നിട്ടും ആർക്കും സംശയം തോന്നിയില്ല. 

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റേതിന് സമാനമായി വ്യാജ സീലുകൾ ഉൾപ്പെടെ ഇയാൾ തയ്യാറാക്കി ആർക്കും ഒരു സംശയവും നൽകാതെ പഴുതുകളടച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. നയതന്ത്രപ്രതിനിധിയായി ഹർഷ് വർധൻ ബിസിനസുകാരെയാണ് ലക്ഷ്യം വെച്ചത്. രാജ്യാന്തര മാർക്കറ്റുകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനുള്ള വഴി തുറന്ന് നൽകാം എന്ന് നിരവധി ബിസിനസുകാർക്ക് ഇയാൾ ഉറപ്പ് നൽകി. 

Advertisment

Also Read: ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നിൽ എന്ത്? ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് കൈപ്പറ്റിയതെന്ന് അഭ്യുഹം

കടലാസ് കമ്പനികളിലൂടെ ഹവാല നെറ്റ് വർക്കും ഹർഷ് വർധൻ സൃഷ്ടിച്ചിരുന്നു. എംബസി ഓഫീസിന്റെ എല്ലാ പ്രതീതിയും സൃഷ്ടിച്ച് ഇയാൾ വിദേശ നിക്ഷേപത്തിന് സഹായിക്കാമെന്നും വർക്ക് പെർമിറ്റ് നൽകാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിയെടുത്തത്, പൊലീസ് പറയുന്നു. 

ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുള്ള നാല് വാഹനങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനൊപ്പം 18 വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകളും ഇവിടെ നടത്തിയ റെയ്ഡിൽ പൊലീസിന് ലഭിച്ചു. 12 വ്യാജ ഡിപ്ലോമാറ്റിക് പാസ്പോർട്ടുകൾ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകൾ ഉള്ള രേഖകൾ, പല രാജ്യങ്ങളുടേയും കറൻസികൾ, സ്റ്റാമ്പുകൾ, കടലാസ് കമ്പനികളുടെ രേഖകൾ എന്നിവയും റെയ്ഡിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Also Read: 'ഗ്രാമത്തിലെ ദോഷങ്ങളുടെ കാരണക്കാരി'; 50കാരിയുടെ കണ്ണും നെഞ്ചുമെല്ലാം മുറിച്ച് ക്രൂരത

44.7 ലക്ഷം രൂപയും റെയ്ഡിൽ പിടിച്ചെടുത്തു. ഇത് ആദ്യമായി അല്ല ഹർഷ് വർധൻ പൊലീസ് വലയിലാവുന്നത്. 2011ൽ ഇയാൾ സാറ്റ്ലൈറ്റ് ഫോൺ അനുമതിയില്ലാതെ കൈവശം വെച്ചതിന് ഗാസിയാബാദ് പൊലീസിന്റെ പിടിയിലായിരുന്നു. ഇത് കൂടാതെ രാജ്യാന്തര ആയുധ കച്ചവടക്കാരുടെ ആളാണ് എന്ന് അവകാശപ്പെട്ടും ഹർഷ് വർധൻ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 

Read More: ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ 

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: