/indian-express-malayalam/media/media_files/2025/07/23/ed-myntra-2025-07-23-15-02-34.jpg)
ഫയൽ ഫൊട്ടോ
ബെംഗളൂരു: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ മിന്ത്രയ്‌ക്കും അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കുമെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫെമ സെക്ഷൻ 16(3) പ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,654 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
'ഹോൾസെയിൽ ക്യാഷ് ആൻഡ് കാരി' എന്ന പേരിൽ മിന്ത്രയും അനുബന്ധ കമ്പനികളും മൾട്ടി ബ്രാൻഡ് റീട്ടെയിൽ ട്രേഡ് (എംബിആർടി) നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഇഡി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്ന് ഇഡി വ്യക്തമാക്കി.
Also Read: പട്ടിണിയും പോക്ഷകാഹാരകുറവും; ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിൽ മരിച്ചത് 33 പേർ
ഇഡി അന്വേഷണത്തിൽ, മിന്ത്ര ഡിസൈൻസ് ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി ബിസിനസിൽ പങ്കാളിത്തം പ്രഖ്യാപിച്ചതായും വിദേശ നിക്ഷേപകരിൽ നിന്ന് 1,654.35 കോടി രൂപയ്ക്ക് തുല്യമായ എഫ്‌ഡിഐ ഇൻവൈറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മിന്ത്ര.
Read More: ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; സൂഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.