/indian-express-malayalam/media/media_files/2025/07/22/women-brutally-tortured-2025-07-22-17-07-53.jpg)
Representative Image
"ഗ്രാമത്തിൽ ഒരു എരുമ മരിച്ചു. അതോടെയാണ് തുടക്കം. പിന്നെ ഒരാൾക്ക് രോഗം പിടിപെട്ടു. അതിന് ശേഷം ഗ്രാമത്തിലൊരു മരണം ഉണ്ടായി. ഇതിന്റെയെല്ലാം കാരണമായി ഗ്രാമവാസികൾ വിരൽചൂണ്ടിയത് എന്റെ അമ്മയുടെ നേരെയാണ്. ഇതിനെല്ലാം കാരണം എന്റെ അമ്മയാണ് എന്നാണ് അവർ പറഞ്ഞത്," ഗ്രാമത്തിലുണ്ടാവുന്ന ഈ അനിഷ്ട സംഭവങ്ങൾക്ക് കാരണക്കാരി എന്ന് മുദ്രകുത്തി ഗ്രാമവാസികൾ ചേർന്ന് ക്രൂരമായി ആക്രമിച്ച അൻപത് വയസുകാരിയുടെ മകന്റെ വാക്കുകളാണ് ഇത്. ഏത് നൂറ്റാണ്ടിലാണ് ഇന്ത്യ എന്ന് നമ്മൾ വീണ്ടും ചോദിച്ച് പോകും ഈ അന്ധവിശ്വാസത്തിന്റെ വാർത്ത കേൾക്കുമ്പോൾ.
'ജാർഖണ്ഡിലെ ഹസാരിബാഗിലാണ് ഈ സംഭവം. ഗ്രാമത്തിലെ ദോഷങ്ങൾക്ക് കാരണക്കാരി എന്ന് മുദ്രകുത്തി അന്ധവിശ്വാസത്തിന്റെ ഭാഗമായി ഈ സ്ത്രീയുടെ മുടി അവർ മുഴുവൻ മുറിച്ചു. രക്തം എടുക്കാൻ വേണ്ടി കണ്ണിന് താഴെയും നെഞ്ചിലും വിരലുകളും കാൽപാദവും മുറിച്ചു. നാക്കു മുറിക്കാനും അവർ ശ്രമിച്ചു,' ജൂലൈ 18ന് ഉണ്ടായ സംഭവം അവരുടെ മകൻ വിവരിക്കുന്നു.
Also Read: 3,500 കോടിയുടെ മദ്യ അഴിമതി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കൈക്കൂലി വാങ്ങിയതായി കുറ്റപത്രം
ജൂലാ 19ന് പുലർച്ചെ മൂന്ന് മണിയോടെ അവർ ഈ സ്ത്രീയെ ബിഹാറിലെ ഗയയിലെ ഒരു മലയിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചു. അതിന് ശേഷം വീട്ടിൽ നിന്ന് ഏഴ് കിമീ അകലെയായുള്ള മാർക്കറ്റിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. കാടിലൂടെയെല്ലാം നടന്ന് ആ സ്ത്രീ അർദ്ധ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി.
Also Read: മത്സരയോട്ടം; പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഓടിച്ച കാറിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പുരുഷന്മാരേയും രണ്ട് സ്ത്രീകളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലൊരാൾ പൂജാരിയാണ്. ഗ്രാമത്തിലൊരാൾ മരിച്ചതിന് പിന്നാലെ പഞ്ചായത്ത് യോഗം ചേർന്നു. "എന്നെ അവർ ഈ പഞ്ചായത്ത് യോഗത്തിലേക്ക് വിളിച്ചില്ല. എന്റെ അമ്മയ്ക്ക് എതിരായ കുറ്റങ്ങൾ ചർച്ച ചെയ്യാനാണ് പഞ്ചായത്ത് ചേർന്നത് എന്ന് എന്നോട് ആരും പറഞ്ഞതും ഇല്ല," ആക്രമണത്തിന് ഇരയായ സ്ത്രീയുടെ മകൻ പറയുന്നു.
Also Read: ബുദ്ധസന്യാസിമാരെ വശീകരിച്ച് തായ് യുവതി തട്ടിയെടുത്തത് നൂറ് കോടി
ഗ്രാമവാസികളുടെ അറിവോടെയാണ് ഈ സ്ത്രീക്കെതിരെ ആക്രമണം നടത്താൻ ഏഴ് പേർ ഇവരുടെ വീട്ടിൽ എത്തിയത്. ഇവരുടെ വീടിനുള്ളിൽ വെച്ച് ഈ സ്ത്രീയെ ഉപദ്രവിച്ച് ചില പൂജകൾ നടത്തി. പിന്നാലെയാണ് രക്തത്തിനായി ദേഹത്തിന്റെ പലഭാഗങ്ങളും മുറിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത് എന്ന് ബർഹി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അബ്ബാസ് കുമാർ പറഞ്ഞു. ബാക്കിയുള്ളവർ ഒളിവിലാണ്. അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്ത്രീ ഹസാരിബാഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More: മഹാരാഷ്ട്ര നിയമസഭയിൽ മന്ത്രിയുടെ റമ്മി കളി; ജനാധിപത്യത്തിന് അപമാനമെന്ന് പ്രതിപക്ഷം; വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us