scorecardresearch

ഓഹരി സൂചിക സ്ഥാപനങ്ങളിലെ 83% ലൈംഗികാതിക്രമ കേസുകളും ഐടി, ബാങ്കിംഗ് കമ്പനികളിലേത്

2020 സാമ്പത്തിക വർഷത്തെ 627ൽ നിന്ന്, 2023 ആയപ്പോഴേക്കും ലൈംഗിക പീഡന കേസുകൾ 711 ആയി ഉയർന്നു. മൊത്തം 13 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2021, 2022 എന്നീ മഹാമാരിക്കാലങ്ങളിൽ യഥാക്രമം 398, 476 എന്നിങ്ങനെ, കേസുകളിൽ പ്രകടമായ കുറവും കാണിക്കുന്നു.

2020 സാമ്പത്തിക വർഷത്തെ 627ൽ നിന്ന്, 2023 ആയപ്പോഴേക്കും ലൈംഗിക പീഡന കേസുകൾ 711 ആയി ഉയർന്നു. മൊത്തം 13 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2021, 2022 എന്നീ മഹാമാരിക്കാലങ്ങളിൽ യഥാക്രമം 398, 476 എന്നിങ്ങനെ, കേസുകളിൽ പ്രകടമായ കുറവും കാണിക്കുന്നു.

author-image
WebDesk
New Update
Sexual Harrassment | in Workplace

പ്രതീകാത്മക ചിത്രം

ഡൽഹി: 2022-23 സാമ്പത്തിക വർഷം ഐടി, ബാങ്കിംഗ് മേഖലയിൽ ലൈംഗിക പീഡന കേസുകൾ വർധിച്ചു. രാജ്യത്തെ ഓഹരി സൂചിക സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗിക പീഡന കേസുകളിൽ 83 ശതമാനവും 11 ഐടി, ബാങ്കിംഗ് കമ്പനികളിലാണ് സംഭവിച്ചത്. വാർഷിക റിപ്പോർട്ടുകളിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസിന്  ലഭിച്ച കണക്കുകൾ പ്രകാരം, കൊവിഡിന് മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സെൻസെക്സ് കമ്പനികൾ മൊത്തത്തിൽ ഇത്തരം കേസുകളിൽ ഉയർച്ച രേഖപ്പെടുത്തി.

Advertisment

2020 സാമ്പത്തിക വർഷത്തെ 627ൽ നിന്ന്, 2023 ആയപ്പോഴേക്കും ലൈംഗിക പീഡന കേസുകൾ 711 ആയി ഉയർന്നു. മൊത്തം 13 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. 2021, 2022 എന്നീ മഹാമാരിക്കാലങ്ങളിൽ യഥാക്രമം 398, 476 എന്നിങ്ങനെ, കേസുകളിൽ പ്രകടമായ കുറവും കാണിക്കുന്നു. ബോധവൽക്കരണത്തിന്റെ അഭാവവും, കമ്പനിയുടെ അപൂർണ്ണമായ നയങ്ങളും ഓൺലൈൻ ലൈംഗിക പീഡന കേസുകൾ മനസിലാക്കുന്നതിൽ പരാജയപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ പറഞ്ഞു.

ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിൽ, കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 69 ലൈംഗിക പീഡന കേസുകളിൽ, കുറഞ്ഞത് 27 എണ്ണത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ പുറത്താക്കി. അത്തരം കേസുകളിൽ സ്വീകരിച്ച നടപടി വെളിപ്പെടുത്തുന്നതിലൂടെ, സ്വീകരിച്ചതും പരിഹരിച്ചതുമായ കേസുകളുടെ നിർബന്ധിത വെളിപ്പെടുത്തലുകൾ നടത്തിയ എയർടെൽ, മറ്റു സെൻസെക്സ് കമ്പനികൾക്കിടയിൽ നിന്നും വ്യത്യസ്തരാണ്.

'കുളി കഴിഞ്ഞ് ഇറങ്ങിയോ?'

ഓൺലൈൻ ക്രമീകരണങ്ങളിൽ ലൈംഗികാതിക്രമം ഉണ്ടാകാനുള്ള വഴികളെക്കുറിച്ച് ജീവനക്കാർ അറിഞ്ഞിട്ടില്ലാത്തതിനാൽ, പകർച്ചവ്യാധി വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. “കോവിഡ് കാലത്ത്, ഓൺലൈൻ ഉപദ്രവത്തിൽ വൻ വർദ്ധനവ് ഞങ്ങൾ കണ്ടു. സ്ത്രീകളെ അവരുടെ വീട്ടിൽ വീഡിയോ കോളിൽ വരാൻ നിർബന്ധിതരാക്കി. 'കുളി കഴിഞ്ഞ് ഇറങ്ങിയോ?' അല്ലെങ്കിൽ 'നിങ്ങളുടെ മുടി ഇപ്പോഴും നനഞ്ഞിരിക്കുന്നു, അത് വളരെ മനോഹരമായി കാണപ്പെടുന്നു' തുടങ്ങിയ ലൈംഗിക ചുവയുള്ള വാക്കുകളും പ്രയോഗിച്ചു,” വിമൻസ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയിലെ ലൈംഗിക പീഡന വിരുദ്ധ കൗൺസിൽ ദേശീയ പ്രസിഡന്റ് അഞ്ജു കപൂർ പറഞ്ഞു.

ലൈംഗിക ചുവയുള്ള ഒരു സന്ദേശം പോലും തെളിവാകും

Advertisment

“ലൈംഗിക പീഡന ആരോപണം ഉന്നയിക്കാൻ ഞാൻ ഒരു വ്യക്തിയുടെ സാമീപ്യത്തിൽ ആയിരിക്കണമെന്നില്ല. സൂം കോളിൽ ലൈംഗിക ചുവയുള്ള ഒരു പരാമർശമോ സന്ദേശമോ ഉണ്ടെങ്കിൽ പോലും, അത് 2013ലെ ജോലിസ്ഥലത്തെ സ്ത്രീകളുടെ ലൈംഗികാതിക്രമ (തടയൽ, നിരോധനം, പരിഹാരം) നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ മതിയാകും,” ഇക്കണോമിക് ലോസ് പ്രാക്ടീസിലെ പങ്കാളിയും അഭിഭാഷകയുമായ മുംതാസ് ഭല്ല പറഞ്ഞു.

മാത്രമല്ല, കൊവിഡ് മഹാമാരിക്കാലത്ത് വർക്ക് ഫ്രം ഹോം ക്രമീകരണത്തെ തുടർന്ന് നിരവധി കമ്പനികൾ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള അവരുടെ നയങ്ങൾ പരിഷ്ക്കരിച്ചിരുന്നു. ഉദാഹരണത്തിന്, 2023ൽ മാത്രമാണ് ടാറ്റ സ്റ്റീൽ അതിന്റെ ലൈംഗികാതിക്രമം തടയൽ (PoSH) നയം പരിഷ്കരിച്ചത്. വീട്ടിൽ നിന്നും ഓഫീസുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംഗുകൾ കണക്കിലെടുക്കുന്നു.

റിപ്പോർട്ടുകൾ പുറത്തുവിടുന്നത് എയർടെൽ മാത്രം

ഒരു ജീവനക്കാരൻ റിപ്പോർട്ട് ചെയ്‌താൽ, നിയമം അനുശാസിക്കുന്ന പ്രകാരം, ഓരോ കമ്പനിയിലും സ്ഥാപിതമായ ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി) ലൈംഗിക പീഡനക്കേസ് അന്വേഷിക്കും. സെൻസെക്സിൽ ഉൾപ്പെട്ടിട്ടുള്ള മിക്ക കമ്പനികളും (ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന മുപ്പത് കമ്പനി സ്റ്റോക്കുകളുടെ ഒരു ബെഞ്ച്മാർക്ക് സൂചിക) ഭാരതി എയർടെൽ ഒഴികെയുള്ള അവരുടെ വാർഷിക റിപ്പോർട്ടുകളിൽ അത്തരം അന്വേഷണങ്ങളുടെ ഫലങ്ങൾ വെളിപ്പെടുത്തുന്നില്ല.

ഭാരതി എയർടെൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ കമ്പനിയിൽ റിപ്പോർട്ട് ചെയ്ത 69 കേസുകളിൽ 46 എണ്ണത്തിലും ആരോപണങ്ങൾ തെളിയിക്കപ്പെട്ടു. 27 കേസുകളിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ പുറത്താക്കി. ഇതിന് പുറമെ മറ്റ് കേസുകളിൽ ഒന്നുകിൽ കൗൺസിലിംഗ് നൽകുകയോ രേഖാമൂലം മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Sexual Harassment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: