scorecardresearch

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം കോമ്രേഡ് പിണറായി വിജയൻ എന്ന് മെയിലിൽ നിന്ന്

ഞായറാഴ്ചയാണ് ഇമെയിൽ വന്നതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് ജീവനക്കാർ ഇമെയിൽ സന്ദേശം കാണുന്നത്. ഇതിനെ തുടർന്നാണ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചത്

ഞായറാഴ്ചയാണ് ഇമെയിൽ വന്നതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് ജീവനക്കാർ ഇമെയിൽ സന്ദേശം കാണുന്നത്. ഇതിനെ തുടർന്നാണ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചത്

author-image
WebDesk
New Update
bombay stock exhange

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. 'കോമ്രേഡ് പിണറായി വിജയൻ' എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് പൊട്ടുമെന്നുമാണ് സന്ദേശത്തിലുള്ളത്.

Advertisment

Also Read:രാജ്യത്തിനും ഇസ്രൊയ്ക്കും നന്ദിയെന്ന് ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

ഞായറാഴ്ചയാണ് ഇമെയിൽ വന്നതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് ജീവനക്കാർ ഇമെയിൽ സന്ദേശം കാണുന്നത്. ഇതിനെ തുടർന്നാണ് ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചത്. എന്നാൽ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ

Advertisment

ഇമെയിൽ അയച്ചയാളെ കണ്ടെത്തുന്നതിനായി ഇമെയിൽ അയച്ച ഐപി വിലാസം കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടയായി ഇത്തരത്തിലുള്ള നിരവധി വ്യാജസന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു.

Also Read:വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.

1993-ൽ രാജ്യത്തെ നടുക്കിയ ബോംബെ സ്‌ഫോടനങ്ങളിൽ ഒരെണ്ണം നടന്നത് ബോംബെ സ്‌റ്റോക്ക് എക്‌സേഞ്ചിലായിരുന്നു. അന്ന് നടന്ന സ്‌ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്.

Read More

ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീ കൊളുത്തി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

Bomb Threat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: