scorecardresearch

ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീ കൊളുത്തി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി ചരൺ മാജി നിർദേശം നൽകി. കഴിഞ്ഞ ദിവസം രാഷ്ട്രപത്രി ദ്രൗപതി മുർമു ആശുപത്രിയിൽ എത്തി വിദ്യാർത്ഥിനിയെ കണ്ടിരുന്നു

സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി ചരൺ മാജി നിർദേശം നൽകി. കഴിഞ്ഞ ദിവസം രാഷ്ട്രപത്രി ദ്രൗപതി മുർമു ആശുപത്രിയിൽ എത്തി വിദ്യാർത്ഥിനിയെ കണ്ടിരുന്നു

author-image
WebDesk
New Update
class room

സ്വയം തീ കൊളുത്തി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

ഭുവനേശ്വർ: അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ഇന്നലെ രാത്രി 11.46 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭൂവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. ബാലാസോറിലെ ഫക്കീർ മോഹൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്.

Advertisment

Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ

സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി ചരൺ മാജി നിർദേശം നൽകി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപതി മുർമു ആശുപത്രിയിൽ എത്തി വിദ്യാർത്ഥിനിയെ കണ്ടിരുന്നു. പെൺകുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന നിർദേശം നൽകിയായിരുന്നു രാഷ്ട്രപതി മടങ്ങിയത്. വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ സഹപാഠിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.

Advertisment

വകുപ്പ് മേധാവി നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിദ്യാർത്ഥി നൽകിയ പരാതി അവഗണിച്ചതിനെത്തുടർന്നാണ് സ്വയം തീക്കൊളുത്തിയത്. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് റെക്കോർഡ് കുഴപ്പത്തിലാക്കുമെന്നും കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. 

Also Read:ശുഭകരമായി മടക്കം; ശുഭാംശുവും സംഘവും നാളെ ഭൂമിയിലെത്തും

ലൈംഗികാതിക്രമം തുടർച്ചയായതോടെ പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകുകയും ആഭ്യന്തര പരാതി പരിഹാര സമിതിയെ സമീപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസർ സമീർ കുമാർ സാഹു, കോളേജ് പ്രിൻസിപ്പൽ ദിലീപ് സാഹു എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.

Read More

രക്തസാക്ഷികളുടെ ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി; മതിൽ ചാടിക്കടന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: