/indian-express-malayalam/media/media_files/2025/07/14/chief-minister-omar-abdullah-2025-07-14-16-02-35.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ശ്രീനഗർ: 1931 ജൂലൈ 13ന് ദോഗ്ര ഭരണത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീർ പൊലീസ് രക്തസാക്ഷികളുടെ ശവകുടീരം അടച്ചുപൂട്ടുകയും മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്ത് ഒരു ദിവസത്തിനു പിന്നാലെയാണ് സംഭവം.
പൊലീസും അർദ്ധസൈനിക വിഭാഗവും തടയാൻ ശ്രമിച്ചെങ്കിലും, ഇത് മറികടന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രി ശവകുടീരത്തിന്റെ മതിൽ ചാടിക്കടന്നത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നിർദ്ദേശപ്രകാരമാണ് താൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചതെന്ന് ആദരാഞ്ജലി അർപ്പിച്ച ശേഷം ഒമർ അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് ശ്രീനഗറിലെത്തിയ മുഖ്യമന്ത്രിയെ ഞായറാഴ്ചയാണ് ഗുപ്കറിലെ വസതിയിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചത്.
Also Read: നിമിഷപ്രിയയുടെ മോചനം; ഇടപെടലിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
This is the physical grappling I was subjected to but I am made of sterner stuff & was not to be stopped. I was doing nothing unlawful or illegal. In fact these “protectors of the law” need to explain under what law they were trying to stop us from offering Fatiha pic.twitter.com/8Fj1BKNixQ
— Omar Abdullah (@OmarAbdullah) July 14, 2025
തങ്ങൾ ആരുടെയും അടിമകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു നിയമപ്രകാരമാണ് പൊലീസ് തന്നെയും സഹപ്രവർത്തകരെയും തടയാൻ ശ്രമിച്ചതെന്ന് ഒമർ ചോദിച്ചു. 'ഇതൊരു സ്വതന്ത്ര രാജ്യമാണെന്ന് അവർ പറയുന്നു. പക്ഷേ നമ്മൾ അവരുടെ അടിമകളാണെന്നാണ് അവർ കരുതുന്നത്. നമ്മൾ ആരുടെയും അടിമകളല്ല. ആരുടെയെങ്കിലും അടിമകളാണെങ്കിൽ, അത് ജനങ്ങളുടെ മാത്രമാണ്' ഒമർ അബ്ദുള്ള പറഞ്ഞു.
Also Read: വിവാഹമോചന കേസിൽ രഹസ്യ കോൾ റെക്കോർഡിങ് തെളിവായി സ്വീകരിക്കാം: സുപ്രീം കോടതി
1931ൽ അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ കശ്മീർ ജനത നടത്തിയ പ്രതിഷേധത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇതിൽ 22 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം, കശ്മീരിന്റെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള ഈ സംഭവത്തിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു. എന്നാൽ ജൂലൈ 13ന് സ്മാരകത്തിൽ പുഷ്പാർച്ചന അർപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം പിതാവും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി, മറ്റു മന്ത്രിമാർ, പാർട്ടി നേതാക്കൾ എന്നിവരും രക്തസാക്ഷികളുടെ ശവകുടീരത്തിൽ എത്തിയിരുന്നു.
Read More: വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.