scorecardresearch

Axiom-4 Mission: രാജ്യത്തിനും ഇസ്രൊയ്ക്കും നന്ദിയെന്ന് ബഹിരാകാശത്ത് നിന്ന് ശുഭാംശു ശുക്ല

തിങ്കളാഴ്ച വൈകീട്ട 4.30ന് ആക്സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യും. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു

തിങ്കളാഴ്ച വൈകീട്ട 4.30ന് ആക്സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യും. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു

author-image
WebDesk
New Update
axiom updates

Axiom-4 Mission Updates

Axiom-4 Mission Updates:ന്യൂയോർക്ക്: ആക്‌സിയം മിഷൻ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുൾപ്പടെയുള്ള യാത്രികൾ തിങ്കളാഴ്ച ഭൂമിയിലേക്ക് മടങ്ങും. ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യത്തിനും ഇസ്രൊയ്ക്കും ശുഭാംശു ശുക്ല നന്ദി പറഞ്ഞു. ബഹിരാകശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Also Read:ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

തിങ്കളാഴ്ച വൈകീട്ട 4.30ന് ആക്സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യും. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചു. 17 ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങുന്നത്.

Also Read:ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്‌സിയം -4 കുതിച്ചുയർന്നു

ആക്സിയം 4 ദൗത്യത്തിന്റെ പൈലറ്റുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയിലെ പരിചയസമ്പന്നനായ ബഹിരാകാശ സഞ്ചാരി കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യൂറോപ്യൻ സ്‌പേസ് ഏജൻസി പ്രോജക്റ്റിന്റെ ഭാഗമായ പോളണ്ടിലെ സ്ലാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവ്‌സ്‌കി, ഹംഗേറിയൻ ബഹിരാകാശ യാത്രികൻ ടിബോർ കപു എന്നിവരുൾപ്പെട്ട സംഘത്തിനാണ് ഇന്ന് യാത്രയയപ്പ് നൽകിയത്. ജപ്പാൻ ബഹിരാകാശ യാത്രികൻ തക്കുവോ യവനിഷി കമാണ്ടറായ സംഘമാണ് യാത്രയയപ്പ് നൽകിയത്. 

Advertisment

ദൗത്യത്തിനിടെ നടത്തിയ 60-ലധികം പരീക്ഷണങ്ങളുടെ വിവരങ്ങൾ, 580 പൗണ്ടിലധികം ചരക്ക് എന്നിവയുമായാണ് ഡ്രാഗൺ ബഹിരാകാശ പേടകം മടക്കയാത്ര നടത്തുന്നത്. രണ്ട് മണിയോടെ സംഘം ഡ്രോഗൺ പേടകത്തിൽ പ്രവേശിക്കും. അന്താരാഷ്ട്ര സമയം നാളെ വൈകീട്ട് നാലരയോടെ അൺഡോക്കിങ്ങ് പുർത്തിയാകും.

Also Read:ചരിത്രം കുറിക്കാൻ ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ

ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കാലിഫോർണിയയ്ക്കടുത്ത് കടലിൽ ഇറങ്ങുന്ന നിലയിലാണ് പേടകത്തിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, ജൂലായ് 15-ന് ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ലയും മൂന്നുസഹയാത്രികരും ഏഴുദിവസം നിരീക്ഷണത്തിൽ തുടരും. ഭൂമിയുടെ ഗുരുത്വാകർ ഗുഷണവുമായി പൊരുത്തപ്പെടുന്ന തിനായാണ് ഏഴുദിവസത്തെ നീരീക്ഷണ കാലാവധി. ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയ്ക്ക് ഐഎസ്ആർഒ ഏകദേശം 550 കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകൾ.

Read More

ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

Spacecraft

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: