scorecardresearch

Axiom-4 Mission: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

Shubhanshu Shukla Axiom -4 Launch: ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് ബുധനാഴ്ചയാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്

Shubhanshu Shukla Axiom -4 Launch: ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് ബുധനാഴ്ചയാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shubhanshu Shukla enters ISS

ചിത്രം: എക്സ്

Axiom-4 Mission: ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ആക്സിയം - 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായ ശേഷം നീണ്ട നടപടി ക്രമങ്ങൾക്കൊടുവിലാണ് സംഘം നിലയത്തിൽ പ്രവേശിച്ചത്. 

Advertisment

വൈകിട്ട് നാലു മണിക്ക് ശേഷമാണ് പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. 24 മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിവിലാണ് സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് ഇന്നലെയാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്.

ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം - 4ലെ അംഗങ്ങൾ. 

Advertisment

Also Read: ചരിത്രം കുറിക്കാൻ ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ

സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയും. നേരത്തെ വിവിധ കാരണങ്ങളാൽ പല തവണ മാറ്റിവച്ച ആക്‌സിയം -4 ദൗത്യമാണ് ബുധനാഴ്ച വിജയകരമായി നടത്തിയത്. നേരത്തെ ജൂൺ 22 ന് ഇന്ത്യയുടെ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് മൂന്ന പേരുമടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്. പിന്നീട്, വിക്ഷേപണ തീയതി മാറ്റുകയായിരുന്നു.

Also Read: ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്‌സിയം -4 കുതിച്ചുയർന്നു

നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

Read More:  അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികനെ താലിബാൻ കൊലപ്പെടുത്തി

Spacecraft Space

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: