scorecardresearch

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികനെ താലിബാൻ കൊലപ്പെടുത്തി

2019ലെ ബാലക്കോട്ട് വ്യോമക്രമണത്തിന് പിന്നാലെയാണ് വിംഗ് കമാണ്ടർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാൻ സേനയുടെ പിടിയിലാക്കുന്നത്

2019ലെ ബാലക്കോട്ട് വ്യോമക്രമണത്തിന് പിന്നാലെയാണ് വിംഗ് കമാണ്ടർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാൻ സേനയുടെ പിടിയിലാക്കുന്നത്

author-image
WebDesk
New Update
Abinandan

അഭിനന്ദൻ വർധമാൻ

ന്യൂഡൽഹി: അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികനെ കൊലപ്പെടുത്തി. മേജർ സെയ്ദ് മുയിസ് ആണ് തെഹ്രിക് താലിബാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് പാക് സൈനികൻ കൊല്ലപ്പെട്ടത്. മേജർ സെയ്ദ് മുയിസിനെക്കൂടാതെ മറ്റ് രണ്ട് സൈനികർക്ക് കൂടി ആക്രമണത്തിൽ ജീവൻ നഷ്ടമായി. പാക് സൈന്യം തന്നെയാണ് സെയ്ദ് മുസിസിന്റെ മരണം സ്ഥിരീകരിച്ചത്. 

Advertisment

Also Read:പശ്ചിമേഷ്യ ശാന്തമായിട്ടും ഒരു ചോദ്യം ബാക്കി; എവിടെ ആയത്തുള്ള ഖമേനി?

2019ലെ ബാലക്കോട്ട് വ്യോമക്രമണത്തിന് പിന്നാലെയാണ് വിംഗ് കമാണ്ടർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാൻ സേനയുടെ പിടിയിലാക്കുന്നത്. ഇന്ത്യ- പാക് ആകാശ യുദ്ധത്തിൽ ആണ് അഭിനന്ദൻ പാക് അധിനിവേശ കശ്മീരിൽ അകപ്പെട്ടത്. 60 മണിക്കൂർ അദ്ദേഹം പാക് സേനയുടെ കസ്റ്റഡിയിൽ ആയിരുന്നു.

Also Read:ഇറാന്റെ ആണവ അഭിലാഷങ്ങൾ അവസാനിപ്പിക്കും: ഡൊണാൾഡ് ട്രംപ്

2019ലെ പുൽവാമ ആക്രമണത്തിന് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബാലകോട്ടിലെ ഒരു ഭീകര പരിശീലന ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് 2019 ലെ ഇന്ത്യ-പാക് വ്യോമാക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാൻ ഏകദേശം 24 യുദ്ധവിമാനങ്ങൾ വിന്യസിച്ചു. 

Advertisment

Also Read:വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ

ഇത് ശക്തമായി പ്രതിരോധിക്കുന്നതിനിടെ കോംബാറ്റ് എയർ പട്രോളിന്റെ ഭാഗമായ ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാൻ പാക് അധിനിവേശ കശ്മീരിൽ അകപ്പെടുകയും അഭിനന്ദിനെ മേജർ സെയ്ദ് മുയിസ് അടക്കമുള്ളവർ പിടികൂടുകയുമായിരുന്നു. എന്നിരിക്കിലും രാജ്യത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം അഭിനന്ദിനെ വിട്ടുനൽകാൻ പാക്കിസ്ഥാൻ നിർബന്ധിതരാകുകയായിരുന്നു.

Read More

യു.എസ് ആക്രമണത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല: പെന്റഗൺ റിപ്പോർട്ട്

Pakistan Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: