/indian-express-malayalam/media/media_files/G8KbjxZOTuTGKiOktkIK.jpg)
ഫയൽ ചിത്രം
ഇംഫാൽ: ഒരിടവേളക്ക് ശേഷം മണിപ്പൂർ താഴ്വരയിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിലെ ലിലോങ് മേഖലയിൽ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിനെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് മണിപ്പൂർ സർക്കാർ അഞ്ച് താഴ്‌വര ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
ജില്ലയിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തുക്കളും നഷ്‌ടപ്പെടുന്നത് തടയുന്നതിനും മുൻകരുതൽ നടപടിയായാണ് ഡിസംബർ 31 ലെ കർഫ്യൂ ഇളവ് ഉത്തരവ് റദ്ദാക്കുകയും ഇംഫാലിന്റെ എല്ലാ മേഖലകളിലും സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്‌ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് കർഫ്യൂ വീണ്ടും ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നടന്ന അനിഷ്ഠ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വീഡിയോ പ്രസ്താവനയിൽ ഉറപ്പ് നൽകി. “ഞങ്ങൾ ഈ സംഭവത്തെ നിസ്സാരമായി കാണുന്നില്ല. പ്രതികളെ പിടികൂടാൻ മണിപ്പൂർ പോലീസ് സമ്മർദം ചെലുത്തിയിട്ടുണ്ട്. അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ജനങ്ങളോട്, പ്രത്യേകിച്ച് ലിലോംഗിലെ ജനതയോട് അഭ്യർത്ഥിക്കുന്നു. കുറ്റക്കാർക്കെതിരെ നിയമപ്രകാരം കർശനമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ദയവായി സർക്കാരുമായി സഹകരിക്കുക,” ബീരേൻ സിംഗ് പറഞ്ഞു.
ആക്രമകാരികൾ വേഷം മാറിയെത്തിയാണ് നാട്ടുകാരെ ലക്ഷ്യമിട്ട് വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.വെടിവെപ്പിൽ പരിക്കേറ്റ് അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് തുടർന്ന് പ്രകോപിതരായ നാട്ടുകാർ ചില വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി, മണിപ്പൂർ പോലീസിലെ മൂന്ന് കമാൻഡോകൾക്ക് അതിർത്തി പട്ടണമായ മോറെയിലെ അവരുടെ പോസ്റ്റുകളിലേക്കുള്ള റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തീവ്രവാദികളെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് 3ന് മണിപ്പൂരിൽ മെയ്തി, കുക്കി-സോമി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ.കുക്കി,മെയ്തി വിഭാഗങ്ങളുടെ ഒട്ടനവധി ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിച്ചു വരുന്നത്. ഇവിടെയാണ് ഇപ്പോൾ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
Read More
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില് മലയാളി ഉള്പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us