/indian-express-malayalam/media/media_files/cqaO3bTkVHH5O0T0khzA.jpg)
പ്രതീകാത്മക ചിത്രം
സുക്മ: സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ചുള്ള സ്‌ഫോടനത്തിലാണ് ജവാൻമാർ കൊല്ലപ്പെട്ടത്. ഒരു ജവാനും ട്രക്ക് ഡ്രൈവറും ഉൾപ്പെടെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ ജംഗിൾ വാർഫെയർ യൂണിറ്റിലെ (കോബ്രാ) രണ്ട് ഉദ്യോഗസ്ഥർ ഞായറാഴ്ച കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം
സിൽഗറിൽ നിന്ന് തേക്കൽഗുഡെം ഗ്രാമത്തിലേക്ക് വാഹനം പോകുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗവും എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.
നാരായൺപൂർ, കൊണ്ടഗാവ്, കാങ്കർ, ദന്തേവാഡ എന്നീ നാല് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകളും പ്രത്യേക ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) 53-ആം കോർപ്‌സിലെ ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വേട്ടയിൽ ഉൾപ്പെട്ടിരുന്നു.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഈ വർഷം 131 നക്സലുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതേ കാലയളവിൽ 22 സാധാരണക്കാരും 10 സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us