scorecardresearch

യുഎസിലെ സ്മാർട്ട് ഫോൺ ഇറക്കുമതിയുടെ മൂന്നിലൊന്നും ഇന്ത്യയിൽ നിന്ന്; ചൈനയ്ക്ക് തിരിച്ചടി

യുഎസിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഫോണുകളിൽ മൂന്നിലൊന്നും ഐ ഫോണുകളാണ്

യുഎസിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഫോണുകളിൽ മൂന്നിലൊന്നും ഐ ഫോണുകളാണ്

author-image
WebDesk
New Update
iphone11

പ്രതീകാത്മക ചിത്രം

യു.എസിലേക്ക് ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ വൻ വർധനവ്. 2025-ലെ ആദ്യ അഞ്ച് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ 36 ശതമാനം വർധനവാണ് ഉണ്ടായത്. 2024-ൽ കേവലം 11 ശതമാനം മാത്രം ഫോണുകളാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. മാസങ്ങൾക്കിടയിലാണ് സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ വൻ വർധനവുണ്ടായത്. 

Advertisment

Also Read:സിറിയയിലെ ഇസ്രായേൽ ആക്രമണം ഞെട്ടിക്കുന്നത്: ഡൊണാൾഡ് ട്രംപ്

അതേസമയം, ചൈനയിൽ നിന്നും അമേരിക്കയിലേക്കുള്ള സ്മാർട്ട് ഫോൺ ഇറക്കുമതിയിൽ വൻ ഇടിവുണ്ടായി. 2024-ൽ അവസാനപാദത്തിൽ 82 ശതമാനമായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുതിയെങ്കിൽ 2025ൽ 49 ശതമാനമായി കുറഞ്ഞു. നിലവിൽ അമേരിക്കൻ സ്മാർട്ട് ഫോൺ വിപണിയുടെ 36 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. 

Also Read:വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്

യുഎസിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഫോണുകളിൽ മൂന്നിലൊന്നും ഐ ഫോണുകളാണ്. ഐ ഫോണുകളുടെ ഉത്പാദനത്തിന്റെ 20 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ആപ്പിളിന്റെ കൂടുതൽ പ്ലാന്റുകൾ ഉടൻതന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

Advertisment

യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ (യുഎസ്‌ഐടിസി) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള യുഎസ് സ്മാർട്ട്ഫോൺ ഇറക്കുമതി വർഷം തോറും മൂന്ന് മടങ്ങ് വർദ്ധിച്ച് 21.3 ദശലക്ഷം യൂണിറ്റായി.അതേസമയം, ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ചൈന 29.4 ദശലക്ഷം സ്മാർട്ട്ഫോണുകൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു ഇത് 27 ശതമാനം വാർഷിക ഇടിവാണ്.

Also Read:പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

രാജ്യത്ത് സ്മാർട്ട്ഫോൺ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ തങ്ങളുടെ മുൻനിര പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് അന്താരാഷ്ട്ര ബ്രാ്ൻഡുൾ ഇന്ത്യയിൽ തങ്ങളുടെ ഉത്പാദനം വർധിപ്പിച്ചത്. 2020-ൽ ആപ്പിൾ തങ്ങളുടെ ഉത്പാദനം ഇരട്ടിയാക്കി. ആപ്പിളിന്റെ എല്ലാ ഐ ഫോൺ സീരിസികളും നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്.

Read More

ഗാസയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളോളം പട്ടിണിയിൽ: യുഎൻ റിപ്പോർട്ട്

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: