/indian-express-malayalam/media/media_files/TA9mbfZkQJm1FUNjziFC.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
സിംഗപ്പൂർ: ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ ബോയിംഗ് 777 300 ഇ.ആർ വിമാനമാണ് എയർ ടർബുലൻസിൽ അകപ്പെട്ടത്. തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു.
പ്രാദേശിക സമയം 3.45ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എല്ലാ ദുരിതബാധിതരായ യാത്രക്കാർക്കും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സ്ഥലത്തെ സുരക്ഷാ നടപടികൾക്കും പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിനും എയർലൈൻ ഊന്നൽ നൽകി.
Read More
- 'രാജ്യത്തെ ജനങ്ങളാണ് തന്റെ പിൻഗാമികൾ'; ഇന്ത്യാ സഖ്യത്തിന് സനാതന വിരുദ്ധ മനസ്സെന്നും നരേന്ദ്ര മോദി
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us