/indian-express-malayalam/media/media_files/uploads/2023/05/MANIPUR-3.jpg)
ഫയൽ ചിത്രം
ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും 2 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിരിബാം പോലീസ് സ്റ്റേഷനിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മോങ്‌ബംഗിലാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാവിലെയോടെയാണ് ജിരിബാം ജില്ലയിൽ സുരക്ഷാ സേനയും കുക്കി-സോ തീവ്രവാദികളും തമ്മിൽ സംഘർഷമുണ്ടായത്.
തീവ്രവാദികളുമായുണ്ടായ വെടിവയ്പിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് മണിപ്പൂർ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി തീവ്രവാദികളുമായുള്ള വെടിവയ്പ്പിന് ശേഷം കേന്ദ്ര-സംസ്ഥാന സേനകളുടെ സംയുക്ത സംഘം ഞായറാഴ്ച തിരച്ചിൽ നടത്തുന്നതിനിടെയാണ് ആയുധധാരികളായ അക്രമികൾ വീണ്ടും ആക്രമണം നടത്തിയത്.
സിആർപിഎഫ് ജവാനായ ബിഹാർ സ്വദേശി അജയ് കുമാർ ഝാ (43) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിപ്പൂരിൽ 15 മാസമായി തുടരുന്ന വംശീയ സംഘർഷത്തിന്റെ ഏറ്റവും പുതിയ ഹോട്ട്‌സ്‌പോട്ടാണ് അസമിലെ കച്ചാർ ജില്ലയുടെ അതിർത്തിയിലുള്ള ജിരിബാം. വംശീയ സംഘർഷം ജൂൺ ആദ്യവാരം ജില്ലയിൽ വ്യാപകമായതിനെ തുടർന്ന് കുക്കി-സോ, മെയ്തേയ് സമുദായങ്ങളിൽ നിന്നുള്ള 2,000-ത്തോളം ആളുകൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു.
Read More
- നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിധിശേഖരം തുറക്കുന്നു
- ബിഎസ്പി നേതാവിന്റെ കൊലപാതകം; പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു
- ഡൊണാൾഡ് ട്രംപിന് നേരെ വെടിവയ്പ്പ്; ചെവിക്ക് പരിക്ക്, ആക്രമണം റാലിക്കിടെ
- മാധ്യമങ്ങൾക്കും വിനോദ മേഖലയ്ക്കുമായുള്ള ആദ്യ ആഗോള ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us