scorecardresearch

ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 കണ്ടന്റ് ക്രിയേറ്റേഴ്സ് ഇവരാണ്

Top 10 richest content creators in the world in 2025: ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 കണ്ടന്റ് ക്രിയേറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒരു ഇന്ത്യൻ വംശജനാണുള്ളത്

Top 10 richest content creators in the world in 2025: ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 കണ്ടന്റ് ക്രിയേറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒരു ഇന്ത്യൻ വംശജനാണുള്ളത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
richest content creators 2025

Richest content creators 2025

Full list of Richest Content Creators in the World 2025: സോഷ്യൽ മീഡിയയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയവരാണ് കണ്ടന്റ് ക്രിയേറ്റേഴ്സ്. ഇന്ന് ആഗോളതലത്തിൽ ഏകദേശം 67 മില്യൺ കണ്ടന്റ് ക്രിയേറ്റർമാരുണ്ട് എന്നാണ് കണക്ക്. ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ഈ സംഖ്യ 107 മില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  2027 ആകുമ്പോഴേക്കും ഈ മേഖലയിലെ വ്യവസായം 480 ബില്യൺ ഡോളർ എന്ന മൂല്യത്തിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

Advertisment

ഫോബ്‌സിന്റെ കണക്കു പ്രകാരം,  ലോകത്തിലെ ഏറ്റവും സമ്പന്നരായ 50 കണ്ടന്റ് ക്രിയേറ്റേഴ്സിനും കൂടി 3.4 ബില്യൺ ഫോളോവേഴ്‌സ് ആണ് ഉള്ളത്.  പ്രേക്ഷകരുടെ എണ്ണവും അവിശ്വസനീയമായ വേഗത്തിൽ വളരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ്. 

ഫോബ്‌സിന്റെ കണക്കനുസരിച്ച്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള മികച്ച സ്രഷ്‌ടാക്കൾ 2024 ഏപ്രിലിനും 2025 ഏപ്രിലിനും ഇടയിൽ 853 മില്യൺ ഡോളർ സമ്പാദിച്ചു, മുൻ വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 

ആഗോള ക്രിയേറ്റർ വ്യവസായത്തിന് നേതൃത്വം നൽകുന്ന മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‌സൺ ആണ് ലോകത്തിലെ ഏറ്റവും ധനികനായ കണ്ടന്റ്  ക്രിയേറ്റർ. മിസ്റ്റർ ബീസ്റ്റിന്റെ ആകെ വരുമാനം 85 മില്യൺ ഡോളറാണ്. 

Advertisment

Also Read: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ

യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബേഴ്സുള്ള  മിസ്റ്റർബീസ്റ്റ്, ഡിജിറ്റൽ ഉള്ളടക്കത്തിനപ്പുറം തന്റെ ബ്രാൻഡ് വിജയകരമായി വികസിപ്പിച്ചു, മിസ്റ്റർബീസ്റ്റ് ബർഗർ ഫാസ്റ്റ് ഫുഡ് ശൃംഖല, കാൻഡി ബ്രാൻഡ് ഫീസ്റ്റബിൾസ്, ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന  ഹിറ്റ് ഷോയായ ബീസ്റ്റ് ഗെയിംസ് എന്നിവയും മിസ്റ്റർ ബീസ്റ്റിന്റെ സംരംഭങ്ങളാണ്. 

യൂട്യൂബിൽ ചിന്തോദ്ദീപകമായ ഷോകൾ നിർമ്മിക്കുന്ന ഇന്ത്യൻ വംശജനായ ധർ മാൻ ആണ് രണ്ടാം സ്ഥാനത്ത്. ധർ മാൻ ഒരു ഹോളിവുഡ് സ്റ്റുഡിയോയും സ്ഥാപിച്ചിട്ടുണ്ട്, ധർ മാന്റെ വരുമാനം 56 മില്യൺ ഡോളറാണ് എന്നാണ് കണക്ക്. 

സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മാറ്റ് റൈഫ് ഏഴാം സ്ഥാനത്താണ്. തന്റെ ലൈവ് പ്രകടനങ്ങളിലൂടെയും, ഒരു ലക്ഷത്തിലധികം സീറ്റുകൾ വിറ്റഴിച്ചുകൊണ്ടും, രണ്ട് നെറ്റ്ഫ്ലിക്സ് കോമഡി സ്‌പെഷ്യലുകളിൽ അഭിനയിച്ചുമൊക്കെ വലിയൊരു ആരാധകവൃന്ദത്തെ മാറ്റ് റൈഫ് സ്വന്തമാക്കി. 

Also Read: 10,300 കോടിയുടെ ആസ്തി, ഷാരൂഖിനേക്കാളും സമ്പന്നൻ:  ബിസിനസ് സാമ്രാജ്യം പിന്നിൽ ഉപേക്ഷിച്ച് സഞ്ജയ് കപൂർ മടങ്ങുമ്പോൾ

ട്രെൻഡുകളെക്കുറിച്ചുള്ള ഹോട്ട് ടോക്കുകൾക്ക് പ്രശസ്തനായ  ഖാബി ലാമിന് ടിക്ക് ടോക്കിൽ 162.2 ദശലക്ഷം ആരാധകരാണ് ഉള്ളത്. ഹ്യൂഗോ ബോസ്, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാൻസ്, നിരവധി ഹോളിവുഡ് സ്റ്റുഡിയോകൾ തുടങ്ങിയ ബ്രാൻഡുകളുമായി സഹകരിച്ച്  ദശലക്ഷക്കണക്കിന് മൂല്യമുള്ള ഡീലുകൾ ഖാബി ലാം സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ താരങ്ങൾ, ക്രിയേറ്റർ, ഇൻഫ്ളുവൻസേഴ്സ്, വ്‌ളോഗർമാർ, പോഡ്‌കാസ്റ്റർമാർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിലും ഇവരിൽ പലരും ഡിജിറ്റൽ മീഡിയയ്ക്ക് അപ്പുറം സമ്പൂർണ്ണ സംരംഭകരായി മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

Top 10 richest content creators in the world in 2025

Top 10 richest content creators in the world in 2025
Top 10 richest content creators in the world in 2025

ലോകത്തിലെ മികച്ച ക്രിയേറ്റർമാരുടെ റാങ്കിംഗ് സമാഹരിക്കുന്നതിന് ഫോർബ്‌സ്, 2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള സമഗ്രമായ വരുമാനം,  ഫോളോവേഴ്‌സിന്റെ എണ്ണം, സംരംഭക ശ്രമങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്തും വിശകലനം ചെയ്തും തയ്യാറാക്കിയ പട്ടികയാണിത്. 

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: