/indian-express-malayalam/media/media_files/2025/06/29/bank-atm-2025-06-29-18-22-57.jpg)
(Representative Image)
യാത്രകൾക്കായി ട്രെയിൻ സർവീസിനെ കൂടുതലായി ആശ്രയിക്കുന്നവരും ബാങ്കിങ് ഉപയോക്താക്കളുടേയും ശ്രദ്ധിക്കുക. 2025 ജൂലൈ മുതൽ ഈ മേഖലകളിൽ ചില മാറ്റങ്ങൾ വരുന്നുണ്ട്. തത്കാൽ ടിക്കറ്റ് ബുക്കിങ്, ബാങ്കിങ് ഫീ എന്നിവയിലാണ് നിർണായക മാറ്റങ്ങൾ വരുന്നത്.
നിങ്ങളുടെ ദിവസേനയുള്ള ബാങ്കിങ് ഇടപാടുകളേയും ട്രാവൽ പ്ലാനുകളേയും ബാധിക്കുന്ന മാറ്റങ്ങൾ ഇവയാണ്...
തത്കാൽ ബുക്കിങ്
ജൂലൈ ഒന്ന് മുതൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ കാർഡ് വെരിഫൈ ചെയ്തിരിക്കേണ്ടത് നിർബന്ധമാണ്. ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇനി ആധാർ നമ്പർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.
Also Read: ആധാർ കാർഡ് ലോക്ക് ചെയ്തോ? ബാങ്ക് അക്കൗണ്ട് കാലിയാക്കും; ചെയ്യേണ്ടത് ഇങ്ങനെ
ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി വേരിഫിക്കേഷൻ, ഓൺലൈനായി തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലൈ 15ന് മുതൽ നിർബന്ധമാണ്. ബുക്കിങ് വിൻഡോ ഓപ്പൺ ആയി ആദ്യ 30 മിനിറ്റിന് ശേഷമായിരിക്കും അതോറൈസ്ഡ് ഏജന്റ്സിന് താത്കാൽ ബുക്കിങ് ആരംഭിക്കാനാവുക. മാത്രമല്ല പിആർഎസ് കൗണ്ടറുകളിൽ നിന്ന് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ജൂലൈ മധ്യത്തോടെ ഒടിപി വേരിഫിക്കേഷൻ വേണ്ടിവരും.
Also Read: UPI Transactions: യുപിഐ ട്രാൻസാക്ഷൻ വിജയിച്ചില്ലേ? ഇനി പരിശോധിക്കാനാവുക മൂന്ന് വട്ടം മാത്രം
അക്സിസ് ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്
ആക്സിസ് ബാങ്കിന്റെ സേവിങ്സ്, എൻആർഐ, ട്രസ്റ്റ് അക്കൗണ്ടുകളുടെ ചാർജുകളിൽ ജൂലൈ ഒന്ന് മുതൽ മാറ്റം വരും. ആക്സിസ്, ആക്സിസ് ഇതര എടിഎമ്മുകളിൽ നിന്നുള്ള സൗജന്യ ട്രാൻസാക്ഷൻ ലിമിറ്റ് കഴിഞ്ഞാൽ പിന്നെ ഓരോ ഇടപാടിനും 23 രൂപ വെച്ച് ഈടാക്കും. എടിഎം വഴി പണം പിൻവലിച്ചാലും ബാലൻസ് പരിശോധിച്ചാലും എല്ലാം ഇത് ബാധകമാണ്.
ഐസിഐസി ബാങ്ക് സർവീസ് ഫീയിൽ മാറ്റം
ജൂലൈ ഒന്ന് മുതൽ ഐസിസി ബാങ്കും പല സർവീസുകൾക്കുമുള്ള ചാർജുകളിൽ മാറ്റം വരുത്തുന്നു. മെട്രോ നഗരങ്ങളിൽ ഐസിഐസി ഇതര എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾ മാത്രമാണ് നടത്താനാവുക. മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള ഐസിഐസി ഇതര എടിഎമ്മുകളിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. ഇതിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ സാമ്പത്തിക ഇടപാടുകൾക്ക് 23 രൂപയും അല്ലാത്തവയ്ക്ക് 8.50 രൂപയും ഈടാക്കും.
Read More: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.