/indian-express-malayalam/media/media_files/2025/06/29/aadhaar-card-representational-image-2025-06-29-14-19-31.jpg)
Representational Image
Aadhaar Card Lock: എന്തിനും ഏതിനും ആധാർ കാർഡ് വേണ്ട സാഹചര്യമാണ് രാജ്യത്ത്. സർക്കാർ സേവനങ്ങൾക്കായാലും മറ്റ് സാമ്പത്തിക ഇടപാടുകൾക്കായുമെല്ലാം ആധാർ കാർഡ് ആണ് പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ ആധാർ കാർഡ് പൗരന്റെ സ്വകാര്യത ചോരുന്നതിന് ഇടയാക്കിയേക്കും എന്ന വാദങ്ങൾ ശക്തമാണ്. ഇങ്ങനെ 12 അക്ക അധാർ നമ്പറും വ്യക്തി വിവരങ്ങളും ചോരുന്നത് തടയാനും അതിലൂടെയുള്ള തട്ടിപ്പിന് ഇരയാവുന്നത് തടയാനും ആധാർ ലോക്ക് ചെയ്യുന്നതിലൂടെ സാധിക്കും. എങ്ങനെ എന്നറിയണ്ടേ?
വ്യാജ സിം കാർഡ് എടുക്കാനും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും വരെ നമ്മുടെ ആധാർ നമ്പർ ചോർത്തുന്നതിലൂടെ തട്ടിപ്പുകാർക്ക് സാധിക്കും. ഇത് മാത്രമല്ല ആധാർ നമ്പർ ചോരുന്നത് വഴി നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാവുന്നതിനും ഇടവരുത്തിയേക്കും എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുപിഐ ഇടപാടുകളും സുരക്ഷിതമല്ല.
ഇത്തരം അപകടങ്ങൾ തടയുന്നതിനായാണ് ആധാർ ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ കൊണ്ടുവന്നിരിക്കുന്നത്. ലോക്ക് ചെയ്യാത്ത ആധാർ നമ്പർ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിനെ കുറിച്ച് നമ്മളിൽ എത്രപേർ ബോധവാന്മാരാണ്?
Also Read: UPI Transactions: യുപിഐ ട്രാൻസാക്ഷൻ വിജയിച്ചില്ലേ? ഇനി പരിശോധിക്കാനാവുക മൂന്ന് വട്ടം മാത്രം
ഒടിപി വരും എന്ന ധൈര്യത്തിലിരിക്കുകയാണോ?
ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വരുമ്പോൾ നമ്മുടെ ഫോണിലേക്ക് ഒടിപി വരും എന്നതാണ് നമ്മുടെ ധൈര്യം. എന്നാൽ രാജ്യത്തെ പല ഗ്രാമീണ ബാങ്കുകളും ഫോൺ നമ്പർ ആവശ്യപ്പെടുന്നില്ല എന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നു.
നമ്മുടെ ബയോമെട്രിക് ഡാറ്റ ഉൾപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കാൻ ആധാർ നമ്പർ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും യുഐഡിഎഐ ഓപ്ഷൻ നൽകുന്നുണ്ട്.
എങ്ങനെ ആധാർ നമ്പർ ലോക്ക് ചെയ്യാം?
- ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- My Aadhar എന്ന ഓപ്ഷനിലും പിന്നാലെ Aadhaar Services എന്ന ഓപ്ഷനിലേക്കും പോവുക.
- Lock/Unlock Aadhaar എന്നതിൽ അല്ലെങ്കിൽ Lock/Unblock Biometrics എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- Lock UID എന്നത് അല്ലെങ്കിൽ Enable Biometric Lock എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇതിന് ശേഷം നിങ്ങളുടെ ആധാർ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക. ഇതിന് ശേഷം ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക.
Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
For added security of your biometric details, you may choose to lock/unlock your biometrics in your #Aadhaar.
— Aadhaar (@UIDAI) June 3, 2025
To avail this service you need to link/update your mobile number with Aadhaar.
To locate your nearest #AadhaarCentre, visit:https://t.co/Po73UgcYz2pic.twitter.com/mkra3AmkAb
mAadhaar ആപ്പ് ഉപയോഗിച്ചും ആധാർ നമ്പർ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും സാധിക്കും. അൺലോക്ക് ചെയ്തതിന് ശേഷമായിരിക്കും പിന്നെ ബയോമെട്രിക്സ് വിവരങ്ങൾ ഉപയോഗിക്കാനാവുക.
Read More: 'ഗൂഗിൾ പേ ഡിലീറ്റ് ചെയ്തു; യുപിഐ ആപ്പുകൾ ഉപേക്ഷിക്കൂ'; മാറ്റം ഞെട്ടിക്കുമെന്ന് സാനിയ മിർസയുടെ സഹോദരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.