scorecardresearch

Work From Home: വീട്ടിലിരുന്ന് മണിക്കൂറിൽ സമ്പാദിക്കുന്നത് 86,000 രൂപ; തട്ടിപ്പും വെട്ടിപ്പും ഒന്നുമല്ല

Work From Home: ജോലിയുടെ സമ്മർദം താങ്ങാൻ വയ്യാതെ 2014ൽ ആണ് സ്റ്റീവൻ ഈ ജോലി വിട്ടത്. ആറക്ക ശമ്പളത്തിൽ നിന്ന് ഒരു ജോലിയും മുൻപിൽ ഇല്ലാത്ത അവസ്ഥയിലായി

Work From Home: ജോലിയുടെ സമ്മർദം താങ്ങാൻ വയ്യാതെ 2014ൽ ആണ് സ്റ്റീവൻ ഈ ജോലി വിട്ടത്. ആറക്ക ശമ്പളത്തിൽ നിന്ന് ഒരു ജോലിയും മുൻപിൽ ഇല്ലാത്ത അവസ്ഥയിലായി

author-image
WebDesk
New Update
Wall Street AI Image

This is an AI generated Image

വീട്ടിലിരുന്ന് ജോലി ചെയ്ത് മണിക്കൂറിൽ സമ്പാദിക്കുന്നത് 86,800 രൂപ. തട്ടിപ്പും വെട്ടിപ്പും ഒന്നുമല്ല. കരിയർ ഷിഫ്റ്റ് ആഗ്രഹിക്കുന്നവരാണല്ലോ നമ്മളിൽ പലരും. എന്നാൽ അങ്ങനെയൊരു മാറ്റത്തിന് ധൈര്യം കാണിക്കുന്നവർ ചുരുക്കമാണ്. മറ്റുചിലർ എരിതീയിൽ നിന്ന് വറുചട്ടിയിലേക്ക് വീണ അവസ്ഥയിലാവും. പക്ഷേ ഒരു യുവാവ്  മാനസികമായും ശാരീരികമായും തളർത്തിയ ജോലി വിടാൻ ധൈര്യം കാണിക്കുകയും പുതിയ വഴിയിലൂടെ കോടീശ്വരനാവുകയും ചെയ്തു. 

Advertisment

വാൾ സ്ട്രീറ്റ് ട്രേഡർ ആയിരുന്ന സ്റ്റീവൻ മെൻകിങ് ആണ് മണിക്കൂറിൽ 86000 രൂപ വെച്ച് സമ്പാദിക്കുന്ന ആ ബുദ്ധിമാൻ. ന്യൂയോർക്കിലെ തന്റെ വീട്ടിലിരുന്ന് ആണ് സ്റ്റീവൻ പണം വാരിക്കൂട്ടിയത്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളുടെ സമ്മർദങ്ങളിൽ നിന്ന് മാറി ഓൺലൈൻ ട്യൂട്ടറായാണ് സ്റ്റീവൻ വിജയിച്ചത്. 

Also Read: 'ഗൂഗിൾ പേ ഡിലീറ്റ് ചെയ്തു; യുപിഐ ആപ്പുകൾ ഉപേക്ഷിക്കൂ'; മാറ്റം ഞെട്ടിക്കുമെന്ന് സാനിയ മിർസയുടെ സഹോദരി

ഓഹരി വിപണിയിലെ സമ്മർദം താങ്ങാൻ വയ്യാതെ 2014ൽ ആണ് സ്റ്റീവൻ ഈ ജോലി വിട്ടത്. ആറക്ക ശമ്പളത്തിൽ നിന്ന് ഒരു ജോലിയും മുൻപിൽ ഇല്ലാത്ത അവസ്ഥയിലായി. എന്നാൽ എഡ്യുക്കേഷൻ കരിയറിലെ ഫ്ളെക്സിബിളിറ്റി പ്രയോജനപ്പെടുത്തി ബിസിനസ് വളർത്താൻ ഈ യുവാവിനായി. 

എങ്ങനെ വർക്ക് ഫ്രം ഹോം ബിസിനസ് വളർത്തി

Advertisment

പ്രതിവാരം 20 മുതൽ 25  മണിക്കൂർ ആണ് സ്റ്റീവൻ ക്ലാസ് എടുക്കുന്നത്. വിദ്യാർഥികളും യുവ പ്രൊഫഷണലുകളും സ്റ്റീവന്റെ ക്ലാസിനെ ആശ്രയിക്കുന്നു. തുടക്കം ഒരു മണിക്കൂറിൽ 100 ഡോളർ വരെയാണ് ഫീ ആയി വാങ്ങിയിരുന്നത്. എന്നാൽ സമയം മുൻപോട്ട് പോകവെ ശരിയായ പ്ലാറ്റ്ഫോമും ഏജൻസി പാർട്ണർഷിപ്പും കണ്ടെത്തിയതോടെ വരുമാനം ഉയരാൻ തുടങ്ങി. 

Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?

പിന്നാലെ ഫീ തനിക്ക് തന്നെ നിശ്ചയിക്കാൻ സാധിക്കുന്ന ചാനലുകൾ വഴി  ട്യുട്ടോറിയൽ ആരംഭിച്ചു. പണം സമ്പാദിക്കുക എന്നതിനപ്പുറം തന്റെ പഴയ ജോലിയുടെ ഐഡന്റിറ്റിയിൽ നിന്ന് മാറുക എന്നതായിരുന്നു പ്രധാന കാര്യം എന്ന് സ്റ്റീവൻ പറയുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നോക്കിയിരിക്കാതെ നമുക്ക് ഇണങ്ങുന്ന ജോലി തിരഞ്ഞെടുക്കുക എന്നതാണ് കൂടുതൽ സന്തോഷം നൽകുന്നത് എന്ന് സ്റ്റീവൻ ഓർമിപ്പിക്കുന്നു. 

Also Read: Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?

ബന്ധുക്കൾ, സുഹൃത്തുക്കൾ, മുൻ സഹപ്രവർത്തകർ എന്നിവരുടെ അഭിപ്രായങ്ങൾ കേട്ടിരിക്കാതെ നമുക്ക് സന്തോഷം കണ്ടെത്താനുള്ള വഴി തിരഞ്ഞെടുത്ത് മുൻപോട്ട് പോവുകയാണ് വേണ്ടത് എന്ന് സ്റ്റീവൻ പറയുന്നു. അത് കയ്യിൽ ഒരു രൂപയുമില്ലാതെയാണ് എങ്കിൽ പോലും, അങ്ങനെ ഒന്നിൽ നിന്ന് വീണ്ടും തുടങ്ങാൻ മടിക്കരുത്. 

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

America Stock Exchange

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: