scorecardresearch

UPI Transactions: യുപിഐ ട്രാൻസാക്ഷൻ വിജയിച്ചില്ലേ? ഇനി പരിശോധിക്കാനാവുക മൂന്ന് വട്ടം മാത്രം

UPI Transaction Rule Changes: നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഈ നിയമങ്ങൾ യുപിഐ ഇടപാടുകൾ നടത്തുന്നതിലും മാറ്റങ്ങൾ കൊണ്ടുവരും

UPI Transaction Rule Changes: നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഈ നിയമങ്ങൾ യുപിഐ ഇടപാടുകൾ നടത്തുന്നതിലും മാറ്റങ്ങൾ കൊണ്ടുവരും

author-image
WebDesk
New Update
Upi payment

പ്രതീകാത്മക ചിത്രം

UPI Transactions Rule Change: ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യുപിഐ ആപ്പുകളെ നിത്യജീവിതത്തിൽ കൂടുതലായി ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങനെ യുപിഐ ആപ്ലിക്കേഷനുകളെ കൂടുതലായി ആശ്രയിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഓഗസ്റ്റ് ഒന്ന് മുതൽ വരാൻ പോകുന്ന ഈ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. 

Advertisment

നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ യുപിഐ ട്രാൻസാക്ഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഈ നിയമങ്ങൾ യുപിഐ ഇടപാടുകൾ നടത്തുന്നതിലും മാറ്റങ്ങൾ കൊണ്ടുവരും. ബാങ്കുകൾക്കും പിഎസ്പികൾക്കുമായി എൻപിസിഐ പുതിയ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസും കൊണ്ടുവരുന്നുണ്ട്. 

Also Read: Work From Home: വീട്ടിലിരുന്ന് മണിക്കൂറിൽ സമ്പാദിക്കുന്നത് 86,000 രൂപ; തട്ടിപ്പും വെട്ടിപ്പും ഒന്നുമല്ല

യുപിഐ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സാങ്കേതികമായ മാറ്റങ്ങളാണ് ഇവ എങ്കിലും നിങ്ങളുടെ നിത്യജീവിതത്തിലെ യുപിഐ ഇടപാടുകളിൽ ഇത് ഡയറക്ട് ഇംപാക്ട് ഉണ്ടാക്കും. 

ഓഗസ്റ്റ് ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ ഇവയാണ്

1. ബാലൻ ചെക്ക് ലിമിറ്റ്

Advertisment

ഇനി നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് ഒരു ദിവസം 50 വട്ടം യുപിഐ ആപ്പിലൂടെ പരിശോധിക്കാനാവും. ഇതിലൂടെ എപിഐ കോളുകൾ തുടരെ വരുന്നത് ഇല്ലാതാക്കാനാവും. എപിഐ കോളുകൾ തുടരെ വരുന്നത് സിസ്റ്റം സ്ലോ ഡൗൺ ആവുന്നതിന് ഇടയാക്കിയിരുന്നു. 

Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?

2 ലിങ്ക് ചെയ്ത അക്കൗണ്ടിലെ വിവരങ്ങൾ

നിങ്ങളുടെ മൊബൈൽ നമ്പർ ഏത് ബാങ്ക് അക്കൗണ്ടുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത് എന്നത് ഇനി ഒരു ദിവസം 25 വട്ടമായിരിക്കും കാണാനാവുക. 

3. ഓട്ടോപേയ്ക്ക് പ്രത്യേക സമയം

നെറ്റ്ഫ്ളിക്സ് പോലെ ഓട്ടോഡെബിറ്റ് സബ്സ്ക്രിപ്ഷനുകൾക്കുള്ള പണം അക്കൗണ്ടിൽ നിന്ന് ഡിഡക്റ്റ് ചെയ്യുക ഇനി മുതൽ യുപിഐ ഇടപാടുകൾ കുറഞ്ഞ് നിൽക്കുന്ന സമയത്തായിരിക്കും. രാവിലെ 10 മണിക്ക് മുൻപും ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലും രാത്രി 9.30 കഴിഞ്ഞുമായിരിക്കും അക്കൗണ്ടിൽ നിന്ന് പണം ഡിഡക്ട് ചെയ്യുക. 

Also Read: 'ഗൂഗിൾ പേ ഡിലീറ്റ് ചെയ്തു; യുപിഐ ആപ്പുകൾ ഉപേക്ഷിക്കൂ'; മാറ്റം ഞെട്ടിക്കുമെന്ന് സാനിയ മിർസയുടെ സഹോദരി

4. യുപിഐ ഇടപാട് പരിശോധിക്കുന്നതിന് ലിമിറ്റ്

പേയ്മെന്റ് വിജയകരമായില്ല എങ്കിൽ ഇനി മുതൽ നിങ്ങൾക്ക് അതിന്റെ സ്റ്റാറ്റസ് മൂന്ന് വട്ടം മാത്രമാണ് പരിശോധിക്കാനാവുക. അതും 90 സെക്കന്റിന്റെ ഇടവേളയിൽ. 

യുപിഐ സർവറിലെ ലോഡ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരുന്നത്. മാത്രമല്ല ഇതിലൂടെ ഇടപാടുകൾ തടസപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും എന്നും നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കണക്ക് കൂട്ടുന്നു.

Also Read: മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?

upi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: