scorecardresearch

ബാന്ദ്രയിലെ കണ്ണായ സ്ഥലത്തെ അപ്പാർട്ട്മെന്റ് വിറ്റ് സൽമാൻ ഖാൻ; നേടിയത് കോടികൾ

മുംബൈയിലെ ബാന്ദ്ര വെസ്റ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് സൽമാൻ ഖാൻ വിറ്റത് 5.35 കോടി രൂപയ്ക്ക്. 2023ൽ, ഇതേ അപ്പാർട്ട്മെന്റ് സൽമാൻ ഖാൻ 36 മാസത്തെ പാട്ടത്തിന് നൽകിയിരുന്നു

മുംബൈയിലെ ബാന്ദ്ര വെസ്റ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് സൽമാൻ ഖാൻ വിറ്റത് 5.35 കോടി രൂപയ്ക്ക്. 2023ൽ, ഇതേ അപ്പാർട്ട്മെന്റ് സൽമാൻ ഖാൻ 36 മാസത്തെ പാട്ടത്തിന് നൽകിയിരുന്നു

author-image
Entertainment Desk
New Update
Salman Khan sells Mumbai apartment

Salman Khan

ബോളിവുഡ് താരങ്ങളിൽ പലരും അടുത്തിടെയായി റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ സജീവമാവുന്ന കാഴ്ചയാണ് കാണുന്നത്. കൈവശമുള്ള പ്രോപ്പർട്ടികൾ റെന്റിനും പണയത്തിനുമെല്ലാം നൽകി പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നവരും ഏറെയാണ്.

Also Read: ജോൺ എബ്രഹാമിന്റെ ആസ്തി എത്രയാണെന്നറിയാമോ?

Advertisment

ഇപ്പോഴിതാ, ബോളിവുഡ് താരം സൽമാൻ ഖാന്റെ ഒരു പ്രോപ്പർട്ടി ഡീലാണ് ശ്രദ്ധ നേടുന്നത്. സൽമാൻ ഖാൻ മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ് 5.35 കോടി രൂപയ്ക്ക് വിറ്റു എന്നാണ് റിപ്പോർട്ട്. സ്ക്വയർ യാർഡ്സ് ആണ് പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലെ ഏറ്റവും മികച്ച റെസിഡൻഷ്യൽ ഏരിയകളിലൊന്നായ ബാന്ദ്ര വെസ്റ്റിലെ ശിവ് അസ്ഥാൻ ഹൈറ്റ്സിലാണ് സൽമാന്റെ ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഗാലക്സി അപ്പാർട്ട്മെന്റ്സിലാണ് സൽമാനും താമസിക്കുന്നത്.

Also Read: മഞ്ജു വാര്യരുടെ ആസ്തി അറിയാമോ?

റിപ്പോർട്ട് അനുസരിച്ച്, ഇടപാടിൽ 32.01 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി പേയ്‌മെന്റും 30,000 രൂപയുടെ രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടുന്നു. 1,318 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റിന് മൂന്ന് പാർക്കിംഗ് സ്ലോട്ടുകളുമുണ്ട്. 2023ൽ,  ഇതേ അപ്പാർട്ട്മെന്റ് സൽമാൻ ഖാൻ 36 മാസത്തെ പാട്ടത്തിന് നൽകിയിരുന്നു. ആദ്യ വർഷം പ്രതിമാസം 1.5 ലക്ഷം രൂപയിൽ നിന്നാണ് വാടക ആരംഭിച്ചത്. കരാർ പ്രകാരം, രണ്ടാം വർഷം 1.57 ലക്ഷം രൂപയായും മൂന്നാം വർഷം 1.65 ലക്ഷം രൂപയായും വർദ്ധിച്ചു. ഈ ഇടപാടിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ സൽമാന് ആകെ 56.64 ലക്ഷം രൂപ ലഭിച്ചു.

Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?

മുംബൈയിൽ നിരവധി ആഡംബര സ്വത്തുക്കളുടെ ഉടമയാണ് സൽമാൻ. പ്രോപ്സ്റ്റാക്കിന്റെ റിപ്പോർട്ട് പ്രകാരം, 2024 ൽ സൽമാൻ സാന്താക്രൂസിലെ ഒരു വാണിജ്യ സ്ഥലം ലാൻഡ്‌ക്രാഫ്റ്റ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന് പാട്ടത്തിന് നൽകി. 23,042 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പ്രോപ്പർട്ടി പ്രതിമാസം 90 ലക്ഷം രൂപ വാടകയ്ക്ക് നേടി. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലെ വാണിജ്യ സ്വത്ത് വിപണിയിലെ ഏറ്റവും വലിയ വാടക ഇടപാടുകളിൽ ഒന്നായിരുന്നു ഇത്. ഈ പ്രോപ്പർട്ടി വാടകയ്ക്ക് നൽകുന്നതിലൂടെ, സൽമാന് ഏകദേശം 12 കോടി രൂപയുടെ വാർഷിക വാടക ലഭിക്കുന്നു. ഇടപാടിൽ 5.4 കോടി രൂപയുടെ ഡെപ്പോസിറ്റും  ഉൾപ്പെടുന്നു.

Advertisment

മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ടുമെന്റിലാണ് സൽമാൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. കഴിഞ്ഞ വർഷം, താരത്തിന്റെ  വസതിക്ക് പുറത്ത് രണ്ട് പേർ വെടിയുതിർത്തു. വെടിവയ്പ്പിന് എട്ട് മാസത്തിന് ശേഷം, സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സൽമാൻ തന്റെ വീടിന്റെ ഭാഗങ്ങൾ പുതുക്കിപ്പണിതു. ജന്മദിനം, ഈദ് തുടങ്ങിയ അവസരങ്ങളിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ബാൽക്കണിയിൽ സൽമാൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിക്കുകയും ചെയ്തു.

Also Read: സമ്പത്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളെ തോൽപ്പിക്കും; നാഗാർജുനയുടെ ആസ്തി എത്രയെന്നറിയാമോ?

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: