/indian-express-malayalam/media/media_files/2025/07/10/inside-john-abrahams-rs-251-cr-empire-2025-07-10-17-43-13.jpg)
ബോളിവുഡ് നടൻ ജോൺ എബ്രഹാം സിനിമകളെ മാത്രം ആശ്രയിക്കാതെ, മികച്ച നിക്ഷേപങ്ങളിലൂടെ തന്റെ സമ്പത്ത് വളർത്തിയെടുത്ത നടന്മാരിൽ ഒരാളാണ്. മുംബൈയിലെ ആഡംബര പ്രദേശങ്ങളിൽ നടന് സ്വത്തുകളുണ്ട്. വിവിധ ബിസിനസ്സ് സംരംഭങ്ങളിലും ജോൺ എബ്രഹാമിന് നിക്ഷേപങ്ങളുണ്ട്. കൂടാതെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നടത്തുകയും ചെയ്തിട്ടുണ്ട്. ജോണിന്റെ സ്വത്തുക്കളും ബിസിനസ്സ് സാമ്രാജ്യവും ഒന്നു പരിശോധിക്കാം.
Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള കടലിന് അഭിമുഖമായുള്ള ഒരു ലക്ഷ്വറി ഡ്യൂപ്ലെക്സ് പെന്റ്ഹൗസിലാണ് ജോൺ എബ്രഹാമിന്റെ താമസം. വില്ല ഇൻ ദി സ്കൈ എന്ന് പേരിട്ടിരിക്കുന്ന അപ്പാർട്ട്മെന്റ്, റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ജോണിന്റെ സഹോദരൻ അലൻ എബ്രഹാമാണ് ഈ പെന്റ്ഹൗസ് രൂപകൽപ്പന ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറൽ ഡിസൈനിന്റെ ഏറ്റവും മികച്ച വീടിനുള്ള അവാർഡും ഈ പെന്റ്ഹൗസ് സ്വന്തമാക്കിയിരുന്നു.60 കോടി മുടക്കിയാണ് താരം ഈ പെന്റ്ഹൗസ് ഒരുക്കിയത്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/10/john-abraham-penthouse-2025-07-10-17-35-27.jpg)
വീടിന്റെ ഏറ്റവും ആകർഷകമായ സവിശേഷത തറ മുതൽ സീലിംഗ് വരെ നീളുന്ന ഗ്ലാസ് ഭിത്തികളാണ്. അറബിക്കടലിന്റെ തടസ്സമില്ലാത്ത കാഴ്ചകളും മൗണ്ട് മേരി കുന്നിന്റെ മനോഹരമായ കാഴ്ചകളുമാണ് ഈ ഗ്ലാസ് ഭിത്തികൾ സമ്മാനിക്കുന്നത്. പ്ലഷ് സോഫകളും മരപ്പലകകളും കൊണ്ട് സജ്ജീകരിച്ച അകത്തളങ്ങളും ഇവിടെ കാണാം.
Also Read: Akash Deep Net Worth: ആകാശ് ദീപിന്റെ ആസ്തി അറിയുമോ? ഗില്ലിനേക്കാൾ കൂടുതൽ?
/filters:format(webp)/indian-express-malayalam/media/media_files/2025/07/10/john-abraham-penthouse-1-2025-07-10-17-35-46.jpg)
ഫിറ്റ്നസ്സ് ഫ്രീക്ക് എന്ന പരക്കെ അറിയപ്പെടുന്ന ജോൺ തന്റെ വീടിന്റെ രണ്ടാം നില ജിമ്മിനായി മാറ്റിവച്ചിരിക്കുകയാണ്. എല്ലാ ആധുനിക ഉപകരണങ്ങളും ജിമ്മിൽ സജ്ജീകരിച്ചിരിക്കുന്നു. ജോണിന്റെ തുറന്ന ടെറസ് ധാരാളം മരങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ ടെറസ് ഒരു ഗാർഡൻ പോലെ തോന്നിപ്പിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2025/07/10/john-abraham-penthouse-2-2025-07-10-17-36-11.jpg)
ലിങ്കിംഗ് റോഡിലെ ബംഗ്ലാവ്
ബാന്ദ്ര വെസ്റ്റിലെ ഡ്യൂപ്ലെക്സ് ഫ്ളാറ്റിനു പുറമെ, മുംബൈ ഖാർ പ്രദേശത്തെ ലിങ്കിംഗ് റോഡിൽ 70.83 കോടി രൂപ ചെലവഴിച്ച് ജോൺ ഒരു ബംഗ്ലാവും വാങ്ങിച്ചിട്ടുണ്ട്. 5,416 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ബംഗ്ലാവും 7,722 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലവും ജോൺ വാങ്ങി.
വാടകയിനത്തിൽ സമ്പാദിക്കുന്നത് 4.3 കോടി
2025 ജൂണിൽ, ജോൺ മൂന്ന് ആഡംബര അപ്പാർട്ടുമെന്റുകൾ പാട്ടത്തിനെടുത്തു. പ്രതിമാസം 6.30 ലക്ഷം രൂപയ്ക്ക് ഇവ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇതിലൂടെ 4.3 കോടി രൂപയാണ് താരം സമ്പാദിച്ചതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാൻഡ്‌സ്റ്റാൻഡിലെ ഒരു പ്രധാന റെസിഡൻഷ്യൽ ഏരിയയായ സീ ഗ്ലിംപ്‌സ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലാണ് പ്രോപ്പർട്ടികൾ സ്ഥിതി ചെയ്യുന്നത്.
ലണ്ടനിലും ലോസ് ഏഞ്ചൽസിലും പ്രോപ്പർട്ടികൾ
ജോണിന് മുംബൈയിൽ മാത്രമല്ല സ്വത്തുവകകൾ ഉള്ളത്. യുകെയിലെ ലോസ് ഏഞ്ചൽസിലും സെൻട്രൽ ലണ്ടനിലും ജോണിന് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്. ജെന്നിഫർ ആനിസ്റ്റൺ, ആഞ്ചലീന ജോളി തുടങ്ങിയ ഹോളിവുഡ് താരങ്ങൾ താമസിക്കുന്ന ലോസ് ഏഞ്ചൽസിലെ ബെൽ എയറിനു അരികിൽ ജോണിന് പ്രോപ്പർട്ടിയുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, നടന് സെൻട്രൽ ലണ്ടനിലും പ്രോപ്പർട്ടിയുണ്ട്. ജോൺ അതു തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ വിദേശ ആസ്ഥാനമായാണ് ഉപയോഗിക്കുന്നത്.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
ജോണിന്റെ ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും
റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനു പുറമേ, ജോണിന് വേറെയുമുണ്ട് സംരംഭങ്ങൾ. ജെഎ എന്റർടൈൻമെന്റ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും താരത്തിനുണ്ട്. വിക്കി ഡോണർ എന്ന ചിത്രത്തിനു പിന്നിൽ ഈ നിർമാണകമ്പനിയായിരുന്നു. കുറച്ചുകാലമായി ഈ നിർമാണ കമ്പനിയുടെ കീഴിലാണ് ജോൺ സ്വന്തം സിനിമകൾ നിർമ്മിക്കുന്നത്. മദ്രാസ് കഫേ, പരമാണു: ദി സ്റ്റോറി ഓഫ് പൊഖ്‌റാൻ, അറ്റാക്ക്, ബട്‌ല ഹൗസ്, വേദ, ദി ഡിപ്ലോമാറ്റ് തുടങ്ങിയ സിനിമകൾക്കു പിന്നിലും ഈ നിർമാണകമ്പനിയുടെ സഹായമുണ്ട്.
ഫുട്ബോൾ ക്ലബ്
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പങ്കെടുക്കുന്ന ഫുട്ബോൾ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സഹ ഉടമയാണ് ജോൺ. ജോണിനെ കൂടാതെ, ജയ ബച്ചൻ ടീമിന്റെ സഹ ഉടമയുമാണ്. ജോണിന്റെ ഭാര്യ പ്രിയ രുഞ്ചൽ ക്ലബ്ബിന്റെ ചെയർപേഴ്‌സണാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളെ ഫുട്ബോൾ ക്ലബ് പ്രതിനിധീകരിക്കുന്നു.
ഫുട്ബോളിനും ജിമ്മിംഗിനും പുറമെ, ബൈക്കുകളോടും റേസിങ്ങിനോടുമുള്ള ജോണിന്റെ ഇഷ്ടവും പ്രശസ്തമാണ്. തന്റെ അഭിനിവേശം പിന്തുടർന്ന് ജോൺ ജെഎ റേസിംഗ് ഗോവ ഏസസ് എന്ന റേസിംഗ് ടീമിനെ സ്വന്തമാക്കി. 2024-ൽ ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവലിൽ ആ ടീം മത്സരിച്ചിരുന്നു. "വേഗതയേറിയ കാറുകളും ബൈക്കുകളും എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്, നമ്മുടെ രാജ്യത്ത് പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ ആവേശകരമായ കായിക ഇനത്തിന്റെ (മോട്ടോർസ്പോർട്സ്) ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു," എന്നാണ് ഇതിനെ കുറിച്ച് ജോൺ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞത്.
ജെഎ ഫിറ്റ്നസ്
ഫിറ്റ്നസിനോടുള്ള തന്റെ അഭിനിവേശത്തെയും ജോൺ ബിസിനസ് അവസരമാക്കി മാറ്റി. ജെഎ ഫിറ്റ്നസ് എന്ന പേരിൽ ജിമ്മുകളുടെ ഒരു ശൃംഖല തന്നെ നടന് സ്വന്തമായുണ്ട്.
നിക്ഷേപങ്ങൾ
ജോൺ വളർന്നുവരുന്ന ബ്രാൻഡുകളിലും സജീവമായി നിക്ഷേപം നടത്തുന്നു. ആരോഗ്യകരവും കുറഞ്ഞ കലോറിയുമുള്ള ഐസ്ക്രീം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്ന ഐസ്ക്രീം ബ്രാൻഡായ നോട്ടോയിൽ അദ്ദേഹം ആദ്യകാല നിക്ഷേപകനായിരുന്നു. അതിവേഗം ശ്രദ്ധ നേടിയ ഒരു ബ്രാൻഡാണ് സബ്കോ കോഫി റോസ്റ്റേഴ്സ്. 2024 ൽ താരം ബ്രാൻഡിൽ നിക്ഷേപം നടത്തി. ഗൗരി ഖാൻ, നിഖിൽ കാമത്ത് തുടങ്ങിയ മറ്റ് അറിയപ്പെടുന്ന പേരുകളും പ്രീമിയം കോഫി, കൊക്കോ ബ്രാൻഡിൽ നിക്ഷേപകരാണ്.
ജോണിന്റെ ആസ്തി
ഫിനാൻഷ്യൽ എക്സ്‌പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജോൺ എബ്രഹാമിന്റെ ആസ്തി 251 കോടി രൂപയാണ്, അദ്ദേഹത്തിന്റെ വിപുലമായ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയും ഒന്നിലധികം ബിസിനസ് സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. ലംബോർഗിനി ഗല്ലാർഡോ, നിസ്സാൻ GT-R ബ്ലാക്ക് എഡിഷൻ, പോർഷെ കയെൻ ടർബോ, ഓഡി Q7, Q3, BMW S1000 RR എന്നിങ്ങനെ നിരവധി ആഡംബര കാറുകളും ബൈക്കുകളും താരത്തിനു സ്വന്തമായുണ്ട്.
Also Read: രാമായണത്തിനായി രൺബീറും സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലമെത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.