/indian-express-malayalam/media/media_files/2025/07/09/ranbir-kapoor-ramayana-salary-sai-pallavi-2025-07-09-16-44-12.jpg)
രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തിനായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് രണ്ടു ഭാഗങ്ങളുള്ള രാമായണം ഒരുങ്ങുന്നത്.
Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
ചിത്രത്തിൽ രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. യഷ് ആണ് രാവണനായി വരുന്നത്. ചിത്രത്തിനായി താരങ്ങൾ കൈപ്പറ്റുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രണ്ട് ഭാഗങ്ങളുള്ള ഈ ഇതിഹാസ ചിത്രത്തിനായി 150 കോടി രൂപയാണ് രൺബീർ പ്രതിഫലം കൈപ്പറ്റുന്നത്. രൺബീറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലതുകയാണിതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, സായ് പല്ലവിയുടെ പ്രതിഫലം 12 കോടി രൂപയാണ്.
Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?
രൺബീർ ആദ്യമായാണ് ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹനുമാനായി സണ്ണി ഡിയോളും, ലക്ഷമണനായി രവി ദുബെയും ചിത്രത്തിലുണ്ട്. രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്രോയ്, അരുൺ ഗോവിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
ശ്രീധർ രാഘവൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആദ്യ ഭാഗം 2026ലും രണ്ടാം ഭാഗം 2027ലും ദീപാവലി റിലീസായി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: ലോകത്തിലെ 10 സഹസ്ര കോടീശ്വരന്മാർ; സക്കർബർഗിനെ പിന്നിലാക്കി എല്ലിസന്റെ കുതിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.