scorecardresearch

ലോകത്തിലെ 10 സഹസ്ര കോടീശ്വരന്മാർ; സക്കർബർഗിനെ പിന്നിലാക്കി എല്ലിസന്റെ കുതിപ്പ്

Top ten richest people in the world: 2024 മെയ് മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ ഇലോൺ മസ്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Top ten richest people in the world: 2024 മെയ് മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ ഇലോൺ മസ്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

author-image
WebDesk
New Update
Top Ten Richest Persons in the World

Top Ten Richest Persons in the World

ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം 3,028ലേക്ക് ഉയർന്നു. ഫോർബ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ലോകത്തിലെ സഹസ്ര കോടീശ്വരന്മാരുടെ പക്കലുള്ള തുക 16.1 ത്രില്ല്യൺ ഡോളർ കടന്നെന്നും വ്യക്തമാക്കുന്നു. ജൂലൈയിലെ കണക്ക് പ്രകാരം ലോകത്തിലെ മഹാകോടീശ്വരന്മാരായ 10 പേർ ആരെല്ലാം എന്ന ലിസ്റ്റ് പുറത്തുവിടുകയാണ് ഫോർബ്സ്. 

Advertisment

2025 ജൂലൈയിലെ കണക്കാണ് ഇത്. ഇലോൺ മസ്ക് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. 393.1 ബില്യൺ ഡോളറാണ് മസ്കിന്റെ നെറ്റ് വർത്തായി കണക്കാക്കുന്നത്. എന്നാൽ മസ്കിന്റെ നെറ്റ് വർത്തിൽ ജൂലൈയിൽ 16  ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായത്. ജൂണിൽ മസ്കിന്റെ നെറ്റ് വർത്ത് 407 ബില്യൺ ഡോളറായിരുന്നു. 

Elon Musk FI 01
ഇലോൺ മസ്ക്

2024 മെയ് മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ മസ്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നെറ്റ് വർത്ത് 400 ബില്യൺ ഡോളർ പിന്നിട്ട ലോകത്തിലെ ആദ്യ വ്യക്തിയായും മസ്ക് മാറിയിരുന്നു. സ്പേക്സ്എക്സിന്റെ മൂല്യം 350 ബില്യൺ ഡോളറിലെത്തിയതാണ് മസ്കിനെ തുണയ്ക്കുന്നത്. 

Advertisment

Also Read: രവീണ ടണ്ടന്റെ കടൽക്കരയിലെ 70 കോടിയുടെ ബംഗ്ലാവ് വീട്; ചിത്രങ്ങൾ

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കൻ വ്യവസായിയും നിക്ഷേപകനുമായ ലാറി എല്ലിസനാണ്. 275.9 ബില്യൺ ഡോളർ ആണ് എല്ലിസന്റെ നെറ്റ് വർത്ത്. ഒറാക്കിൾസിന്റെ സ്റ്റോക്ക് വിലയിലുണ്ടായ 32 ശതമാനത്തിന്റെ മുന്നേറ്റത്തോടെ എല്ലിസന്റെ നെറ്റ് വർത്തിൽ 56 ബില്യൺ ഡോളറിന്റെ വളർച്ചയുണ്ടായതായാണ് റിപ്പോർട്ടുകൾ. 

Also Read: Akash Deep Net Worth: ആകാശ് ദീപിന്റെ ആസ്തി അറിയുമോ? ഗില്ലിനേക്കാൾ കൂടുതൽ?

ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് ആണ് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ളത്. ജൂണിൽ എല്ലിസന്റെ നെറ്റ് വർത്തിലുണ്ടായ മുന്നേറ്റത്തോടെയാണ് മാർക്ക് സക്കർബർഗ് മൂന്നാം സ്ഥാനത്തേക്ക് വീണത്. 247.9 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ജൂലൈയിലെ നെറ്റ് വർത്ത്. 

Mark Zuckerberg
Mark Zuckerberg

236.8 ബില്യൺ ഡോളറോടെ ജെഫ് ബെസോസ് ആണ് ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത്. 236.8 ബില്യൺ ഡോളറാണ് ആമസോൺ ഉടമയുടെ നെറ്റ് വർത്ത്. ബെർനാഡ് അർനോൾട്ട് ആൻഡ് ഫാമിലി 147 ബില്യൺ ഡോളറിന്റെ നെറ്റ് വർത്തുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 

Also Read: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലേ? ഈ നാല് ബാങ്കുകൾ ഇനി പിഴ ഈടാക്കില്ല

146 ബില്യൺ ഡോളർ നെറ്റ് വർത്തുള്ള ഗൂഗിൾ തലവൻ ലാറി പേജ് ആറാം സ്ഥാനത്തും 143 ബില്യൺ ഡോളറിന്റെ നെറ്റ് വർത്തുള്ള വാറെൻ ബഫറ്റ് ഏഴാം സ്ഥാനത്തുമാണ്. മൈക്രോസോഫ്റ്റ് തലവൻ സ്റ്റീവ് ബാൽമർ 141 ബില്യൺ ഡോളറിന്റെ നെറ്റ് വർത്തോടെ എട്ടാം സ്ഥാനത്താണ്. 139 ബില്യൺ ഡോളറിന്റെ നെറ്റ് വർത്തുള്ള സെർജി ബ്രിൻ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒൻപതാമതാണ്. 137 ബില്യൺ ഡോളർ നെറ്റ് വർത്തുള്ള ജെൻസെൻ ഹ്യുയാങ് ആണ് പത്താം സ്ഥാനത്ത്. 

Read More: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: