/indian-express-malayalam/media/media_files/2025/07/04/ai-generated-image-2025-07-04-21-51-54.jpg)
AI Generated Image
2025-26ലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം മെയ് അവസാനത്തോടെയാണ് ആരംഭിച്ചത്. ഇതിനോടകം 75 ലക്ഷം പേർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതു. ഇതിൽ 71.1 ലക്ഷം റിട്ടേണുകളുടേയും ഇ വേരിഫിക്കേഷൻ കഴിഞ്ഞതായാണ് ആദായ നികുതി വകുപ്പ് ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാകുന്നത്. കൃത്യമായി ഫയൽ ചെയ്ത് റീഫണ്ടിനായി കാത്തിരിക്കുകയാണോ? എന്നാൽ റീഫണ്ട് ലഭിക്കാൻ കുറച്ച് വൈകും.
Also Read: ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ
ഇതുവരെ റീഫണ്ട് നൽകി തുടങ്ങിയിട്ടില്ല. വ്യക്തമായ പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമാവും റീഫണ്ട് നൽകി തുടങ്ങുക. പഴയ റിട്ടേണുകൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. വ്യാജ റീഫണ്ടുകൾ വരാതിരിക്കാനാണ് ആദായ നികുതി വകുപ്പിന്റെ ഈ നീക്കം.
Also Read: മോശം സിബിൽ സ്കോർ; നിയമനം റദ്ദാക്കി എസ്ബിഐ; പണി കിട്ടിയത് ഇങ്ങനെ
കഴിഞ്ഞ വർഷം ഉൾപ്പെടെ നികുതിദായകർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് നികുതി വകുപ്പിന്റെ നീക്കം. കഴിഞ്ഞ വർഷം ഉൾപ്പെടെ ജൂലൈ 31 ആയിരുന്നു റിട്ടേൺ നൽകാനുള്ള അവസാന തിയതി. എന്നാൽ ഇത്തവണ ഇത് സെപ്റ്റംബർ 15 വരെ നീട്ടി.
Also Read: 10 വർഷം കൊണ്ട് 49 ലക്ഷം സമ്പാദിക്കാം: മികച്ച 10 SIP മ്യൂചൽ ഫണ്ടുകൾ ഇതാ
റീഫണ്ട് ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക വേണ്ട എന്നാണ് വിദഗ്ധർ പറയുന്നത്. വിവരങ്ങളെല്ലാം കൃത്യമായി വിട്ടുപോകാതെ പൂരിപ്പിച്ച് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ റീഫണ്ട് ലഭിക്കും. എന്നാൽ മുൻ വർഷത്തെ റിട്ടേൺ തീർപ്പാകാതെ കിടക്കുന്നുണ്ടെങ്കിൽ ഈ വർഷത്തെ റീഫണ്ടും തടയാനാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
Read More: ഹോം ലോൺ അന്വേഷിക്കുന്നവരാണോ? കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.