/indian-express-malayalam/media/media_files/2024/11/23/Mxdrb6ftgfVujMsuTqZQ.jpg)
Representative Image
സിബിൽ സ്കോർ കുറഞ്ഞാൽ ജോലി നഷ്ടമാവുമോ? പ്രവേശന പരീക്ഷയും അഭിമുഖവും കടന്ന് നിയമന ഉത്തരവ് നൽകിയതിന് ശേഷം നിയമനം റദ്ദാക്കുകയായിരുന്നു എസ്ബിഐ. തമിഴ്നാട് സ്വദേശിയായ പി കാർത്തികേയൻ എന്ന യുവാവിനാണ് മോശം സിബിൽ സ്കോർ കാരണം എസ്ബിഐ നിയമനം നിഷേധിച്ചത്. ഇതിനെതിരെ കാർത്തികേയൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എസ്ബിഐക്ക് അനുകൂലമായാണ് കോടതി വിധി വന്നത്.
എച്ച്ഡിഎഫ്സി ബാങ്കിൽ ഡെപ്യൂട്ടി മാനേജറായിരുന്നു കാർത്തികേയൻ. ഐസിഐസിഐ ബാങ്കിലും ജോലി ചെയ്തിരുന്നു. ഈ സമയം അനിയന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ലോണുകൾ എടുക്കുകയും ക്രഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ അനിയന്റെ ബിസിനസ് പ്രതിസന്ധിയിലായതോടെ ലോൺ തിരിച്ചടവുകൾ മുടങ്ങി. കാർത്തികേയന്റെ സിബിൽ സ്കോർ മോശമാവുകയും ചെയ്തു.
Also Read: ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ
ഈ സമയം എസ്ബിഐയിലെ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിൽ കാർത്തികേയന് ജോലി ലഭിച്ചു. പരീക്ഷയും അഭിമുഖവും പാസായതിന് ശേഷം നിയമന ഉത്തരവ് ലഭിച്ചു. എന്നാൽ പിന്നാലെ മോശം സിബിൽ സ്കോർ എന്നത് ചൂണ്ടി എസ്ബിഐ നിയമനം റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് കാർത്തികേയൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
Also Read: 10 വർഷം കൊണ്ട് 49 ലക്ഷം സമ്പാദിക്കാം: മികച്ച 10 SIP മ്യൂചൽ ഫണ്ടുകൾ ഇതാ
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 226 പ്രകാരം ആണ് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. എസ്ബിഐയിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചതോടെ താൻ എച്ച്ഡിഎഫ്സിയിലെ ജോലി രാജിവെച്ചിരുന്നതായി കാർത്തികേയൻ ഹർജിയിൽ പറയുന്നു. എസ്ബിഐയിൽ ജോലിയിൽ പ്രവേശിക്കുന്ന തിയതിക്ക് മുൻപ് ലോൺ തിരിച്ചടവിലെ പ്രശ്നങ്ങൾ തീർത്താൽ മതിയെന്ന് കാണിച്ച് എസ്ബിഐയിലെ സിജിഎം എച്ച്ആർ നൽകിയ കത്തും കാർത്തികേയൻ കോടതിയിൽ നൽകി.
എന്നാൽ കാർത്തികേയന്റെ നിയമനം റദ്ദാക്കിയ എസ്ബിഐ തീരുമാനം എസ്ബിഐയുടെ ആഭ്യന്തര നിയമങ്ങൾ പ്രകാരം തെറ്റല്ല എന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. എസ്ബിഐയുടെ ചട്ടങ്ങളിലെ 1ഇ പ്രകാരം സാമ്പത്തിക അച്ചടക്കം ഇല്ല എന്ന കാരണം ചൂണ്ടിയാണ് നിയമനം റദ്ദാക്കിയത്.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നവർ ജനങ്ങളുടെ പണം ആണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യം മുൻനിർത്തിയാവണം എസ്ബിഐയുടെ ആഭ്യന്തര നിയമങ്ങളിൽ ഇത്തരം ഒരു ചട്ടം ഉൾപ്പെടുത്തിയത് എന്ന് കോടതി വിലയിരുത്തി. അതിനാൽ സാമ്പത്തിക അച്ചടക്കം നിർണായകമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി കാർത്തികേയന്റെ നിയമനം റദ്ദാക്കിയ എസ്ബിഐ ഉത്തരവ് ശരിവെച്ചത്.
Read More: ഹോം ലോൺ അന്വേഷിക്കുന്നവരാണോ? കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകളിതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.