scorecardresearch

ഹോം ലോൺ അന്വേഷിക്കുന്നവരാണോ? കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകളിതാ

അടുത്തിടെ RBI 100 bps റിപ്പോ നിരക്ക് കുറച്ചതിനാൽ ഭവനവായ്പ ഇഎംഐകൾ  ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകൾ പരിചയപ്പെടാം

അടുത്തിടെ RBI 100 bps റിപ്പോ നിരക്ക് കുറച്ചതിനാൽ ഭവനവായ്പ ഇഎംഐകൾ  ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകൾ പരിചയപ്പെടാം

author-image
Info Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cheapest home loan rates 2025

Cheapest home loan rates 2025

ഭവനവായ്പ ഇഎംഐകൾ  ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. 2025ൽ RBI 100 bps റിപ്പോ നിരക്ക് കുറച്ചതിനാലാണ് ഇത്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ  7.35% നിരക്കിലാണ് ഭവനവായ്പ ഓഫർ ചെയ്യുന്നത്. 

Advertisment

2025ന്റെ ആദ്യ പകുതിയിലാണ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റുകൾ കുറച്ചത്. ഇത് ബാങ്കിംഗ് മേഖലയിലെ വായ്പാ നിരക്കുകളിൽ ഗണ്യമായ കുറവ് ഉറപ്പാക്കി.  

എല്ലാ ബാങ്കുകളും കുറഞ്ഞത് 50 ബേസിസ് പോയിന്റുകളുടെ കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആർ‌ബി‌ഐ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ഈ നടപടിയോടെ, ബാക്കിയുള്ള ബാങ്കുകളും ഉടൻ തന്നെ നിരക്കുകൾ കുറയ്ക്കുമെന്നും ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാവുമെന്നും പ്രതീക്ഷിക്കാം. 

Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?

റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റുകൾ കുറച്ചതിന് ആഴ്ചകൾക്ക് ശേഷം, വായ്പാ നിരക്കുകൾ വേഗത്തിൽ കുറയ്ക്കാൻ ആർ‌ബി‌ഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നിരക്ക് കുറച്ചതിനുശേഷം, പല ബാങ്കുകളും ഇതിനകം തന്നെ അവരുടെ ഉപഭോക്താക്കൾക്കുള്ള പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

Advertisment

റിപ്പോ നിരക്കിൽ 100 ​​ബേസിസ് പോയിന്റ് കുറവ് വരുത്തിയത് പൊതുമേഖലാ ബാങ്കുകളെ അവരുടെ ഭവന വായ്പാ നിരക്കുകൾ ഏകദേശം 8.40–8.50% ൽ നിന്ന് 7.35–7.50% വരെ കുറയ്ക്കാൻ പ്രേരിപ്പിച്ചുവെന്ന് ബാങ്ക്ബസാറിന്റെ സഹസ്ഥാപകനും സിഇഒയുമായ ആദിൽ ഷെട്ടി പറയുന്നു. 

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

“എന്നിരുന്നാലും, സ്വകാര്യമേഖലാ ബാങ്കുകൾ ഇതിനോട്  പ്രതികരിക്കുന്നതിൽ മന്ദഗതിയിലാണ്. ചിലത് 25–55 ബേസിസ് പോയിന്റുകളുടെ ഭാഗിക വെട്ടിക്കുറവുകൾ പാസാക്കിയിട്ടുണ്ടെങ്കിലും, മറ്റുള്ളവ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല,” ആദിൽ ഷെട്ടി കുറിച്ചു. 

"ഭവന വായ്പ നിരക്കുകളിൽ വന്ന കുറവ് കൂടുതൽ ഉപഭോക്താക്കൾക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ പലിശ നിരക്ക് കൂടുതൽ  ആളുകൾക്ക് ഭവന വായ്പയിലൂടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായകരമാവും. ഇത് പ്രോപ്പർട്ടി വിൽപ്പന വർദ്ധിക്കാനും ഡെവലപ്പർമാർക്ക് ലിക്വിഡിറ്റി വർദ്ധിപ്പിക്കാനും സഹായിക്കും. കൂടുതൽ താങ്ങാനാവുന്ന ഭവന പദ്ധതികൾ ആരംഭിക്കാൻ ഡെവലപ്പർമാരെ പ്രോത്സാഹിപ്പിക്കുകയും, ഈ വിഭാഗത്തിലെ ഭവന ആവശ്യകതയും വിതരണവും തമ്മിലുള്ള ഗണ്യമായ വിടവ് നികത്താൻ സഹായിക്കുകയും ചെയ്യും," ആദിൽ ഷെട്ടി കൂട്ടിച്ചേർത്തു. 

Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?

പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 7.50%, ബാങ്ക് ഓഫ് ബറോഡ - 7.50%, കാനറ ബാങ്ക് - 7.35%, പഞ്ചാബ് നാഷണൽ ബാങ്ക് -7.50%, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 7.35%  എന്നിവയുടെ പലിശ നിരക്ക് ഇങ്ങനെ പോവുന്നു.

അതേസമയം, എച്ച്ഡിഎഫ് സി- 8.45%, ഐസിഐസിഐ- 8.50%, ആക്സിസ് ബാങ്ക് 8.75%, കൊട്ടക് മഹീന്ദ്ര ബാങ്ക് 8.20%,  ഇൻഡസ്ഇൻഡ് ബാങ്ക് 8.75% എന്നിങ്ങനെ പോവുന്നു സ്വകാര്യമേഖലാ ബാങ്കുകളുടെ പലിശനിരക്ക്. 2025 ജൂൺ 27-ന് അതത് ബാങ്കുകളുടെ വെബ്‌സൈറ്റുകളിലെ നിരക്കുകൾക്കു അനുസരിച്ച് തയ്യാറാക്കിയതാണ് ഈ ചാർട്ട്. 

Home Loan Interest Rates
Home Loan Interest Rates

കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട് —  7.35% മുതൽ ആണ് ഭവന വായ്പ  ആരംഭിക്കുന്നത്. അതേസമയം, എസ്‌ബി‌ഐ, പി‌എൻ‌ബി, ബാങ്ക് ഓഫ് ബറോഡ എന്നിവയും 7.50% പ്രാരംഭ നിരക്കുകളുമായി ഒട്ടും പിന്നിലല്ല. അതേസമയം, സ്വകാര്യ ബാങ്കുകൾക്ക് ഈ കുറവിന്റെ പൂർണ്ണ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞിട്ടില്ല. എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ നിരക്കുകൾ 8.45% ആണ്, ഐസിഐസിഐ ബാങ്കിന്റെ നിരക്കുകൾ 8.50% അല്ലെങ്കിൽ അതിൽ കൂടുതലാണ്, ആക്സിസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ നിരക്കുകൾ 8.75% വരെ തുടരുന്നു.

Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?

Bank

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: