scorecardresearch

സഹോദരിയുടെ പേരിൽ സൽമാൻ പടുത്തുയർത്തിയ 80 കോടിയുടെ  ഫാം ഹൗസ്;  ചിത്രങ്ങൾ

തന്റെ പ്രിയപ്പെട്ട സഹോദരി അർപ്പിതയുടെ പേരിൽ സൽമാൻ ഒരുക്കിയ ഈ ഫാം ഹൗസ് 150 ഏക്കറിലായി നീണ്ടുകിടക്കുന്നു. ഏകദേശം 80 കോടി രൂപയോളമാണ് ഈ ഫാം ഹൗസിന്റെ മതിപ്പുവില

തന്റെ പ്രിയപ്പെട്ട സഹോദരി അർപ്പിതയുടെ പേരിൽ സൽമാൻ ഒരുക്കിയ ഈ ഫാം ഹൗസ് 150 ഏക്കറിലായി നീണ്ടുകിടക്കുന്നു. ഏകദേശം 80 കോടി രൂപയോളമാണ് ഈ ഫാം ഹൗസിന്റെ മതിപ്പുവില

author-image
Entertainment Desk
New Update
Salman Khan Arpta Farms

സിനിമ താരങ്ങൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും തിരക്കു കുറഞ്ഞ സ്ഥലങ്ങളിലുമെല്ലാം വലിയ പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്തുന്നത് ഇപ്പോൾ വർധിച്ചു വരികയാണ്. താരപ്പകിട്ടിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും മാറി ശാന്തമായ ഒരിടം കണ്ടെത്താനാണ് പലരുടെയും ശ്രമം. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും അത്തരമൊരു പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്. 

Advertisment

Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ

സൽമാൻ ഖാന്റെ പനവേലിലെ ഫാം ഹൗസ് പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സഹോദരി അർപ്പിതയുടെ പേരിൽ സൽമാൻ ഒരുക്കിയ ഈ ഫാം ഹൗസ് 150 ഏക്കറിലായി നീണ്ടുകിടക്കുന്നു. ആഡംബര സൗകര്യങ്ങൾക്കൊപ്പം പച്ചപ്പും ഹരിതാഭയും എല്ലാം ചേരുമ്പോൾ ഈ ഫാം ഹൗസ് ഒരു മികച്ച വേക്കേഷൻ ഹോമായി മാറുകയാണ്. ഏകദേശം 80 കോടി രൂപയോളം  വിലമതിക്കുന്ന ഈ ഫാംഹൗസിലേക്ക് ഇടയ്ക്കിടെ താരം എത്തിച്ചേരാറുണ്ട്.

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

Advertisment

കോവിഡ് ലോക്ക്ഡൗൺ കാലത്ത് സൽമാൻ നിരന്തരം തന്റെ ഫാംഹൗസിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇളയ സഹോദരി അർപ്പിതയുടെ പേരാണ് അദ്ദേഹം ഈ മനോഹരമായ വീടിന് നൽകിയിരിക്കുന്നത്.

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

150 ഏക്കർ വിസ്തൃതിയുള്ള പനവേലിലെ ഈ ഫാംഹൗസിൽ സൽമാൻ ഖാന്റെ തനതായ ശൈലിയിലുള്ള വീട് മാത്രമല്ല, ആഡംബരപൂർണ്ണമായ നീന്തൽക്കുളവും, സമൃദ്ധമായ പച്ചപ്പും, അത്യാധുനിക സൗകര്യങ്ങളുള്ള ജിമ്മും ഉൾപ്പെടുന്നു. പ്രോപ്പർട്ടിയുടെ വലുപ്പം പരിഗണിക്കുമ്പോൾ, ഇതിന്റെ ഏകദേശ വില 80 കോടി രൂപയാണെന്ന് മാജിക് ബ്രിക്സ്  റിപ്പോർട്ട് ചെയ്യുന്നു.

Salman Khan farm house 1

ശാരീരികക്ഷമതയിൽ അതീവ താൽപര്യമുള്ള സൽമാൻ ഖാന്റെ ഇഷ്ടമനുസരിച്ച്, ഫാംഹൗസ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ  ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ജിം തന്നെ ഇവിടെയുണ്ട്. 

 കൂടാതെ, കുതിരയോട്ടത്തിനായി ഇവിടെ കുതിരകളെ വളർത്തുന്നുണ്ട്. അവയെ പരിപാലിക്കുന്നതിനായി ഒരു ലായവും ഫാംഹൗസിലുണ്ട്. 

Salman Khan farm house 2

 വിശാലമായ ജനലുകളും, അകത്തളങ്ങളും, മരംകൊണ്ടുള്ള തറയുമെല്ലാം ഈ ഫാംഹൗസിന് മിഴിവേകുന്നു. ലൗഞ്ച് കസേരകളും, ഈന്തപ്പനകളും, ബുദ്ധന്റെ വലിയ പ്രതിമയുമെല്ലാം നീന്തൽ കുളത്തിന്  ഒരു റിസോർട്ടിന്റെ പ്രതീതി നൽകുന്നു. 

ഫാമിൽ കുടുംബാംഗങ്ങളോടൊപ്പം സൽമാൻ വിശ്രമിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാവാറുണ്ട്. ചെറിയൊരു വെള്ളച്ചാട്ടത്തിനരികിൽ താരം  വിശ്രമിക്കുന്നതും, കുതിര സവാരി നടത്തുന്നതും, ഓൾ ടെറൈൻ വെഹിക്കിൾസ്  ഉപയോഗിച്ച് പ്രോപ്പർട്ടി ചുറ്റിക്കാണുന്നതുമെല്ലാം താരത്തിന്റെ ആരാധകർക്ക് ഒരു വിരുന്നായിരുന്നു. 

Also Read:  7790 കോടിയുടെ ആസ്തി: ഇന്ത്യയിലെ ഏറ്റവും ധനികയായ നടി

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: