/indian-express-malayalam/media/media_files/2025/10/03/this-actress-is-the-richest-actress-in-bollywood-2025-10-03-14-11-04.jpg)
7,790 കോടി രൂപയുടെ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന വിശേഷണം ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് സ്വന്തം. കഴിഞ്ഞ രണ്ട് വർഷമായി സിനിമകളിൽ സജീവമല്ലെങ്കിലും ബിസിനസ് രംഗത്തെ മികച്ച പ്രകടനത്തിലൂടെയാണ് ജൂഹി ഈ നേട്ടം കൈവരിച്ചത്. ഒരു വർഷം കൊണ്ട് മാത്രം താരം തന്റെ ആസ്തിയിൽ 3,190 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Also Read: അന്ന് ജോബ് ആയിരുന്നു കോളേജിലെ ഹീറോ; കൂട്ടുകാരനെ കുറിച്ച് പൃഥ്വിരാജ്
നവതരംഗ സിനിമകളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിന്റെ മുൻനിര താരമായിരുന്ന ജൂഹി ചൗള, സിനിമയ്ക്ക് പുറത്തുള്ള തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. റിയൽ എസ്റ്റേറ്റ്, തന്ത്രപരമായ നിക്ഷേപങ്ങൾ, പ്രധാനമായും കായികരംഗത്തെ സംരംഭങ്ങൾ എന്നിവ ഇതിന് മുതൽക്കൂട്ടായി.
Also Read: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും
ആസ്തിയിലെ കുതിച്ചുചാട്ടം
ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച്, ജൂഹി ചൗളയുടെയും കുടുംബത്തിന്റെയും ആസ്തിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69% വർദ്ധനവ് രേഖപ്പെടുത്തി. 2024-ൽ 4,600 കോടിയായിരുന്നത് ഒറ്റ വർഷം കൊണ്ട്₹3,190 കോടി വർധിച്ച് നിലവിൽ 7,790 കോടിയായി ഉയർന്നു. ഈ വളർച്ച M3M ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ലെ മുൻനിര വനിതകളുടെ പട്ടികയിൽ അവർക്ക് ആറാം സ്ഥാനം നേടിക്കൊടുത്തു.
ജൂഹിയുടെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ (KKR) ഉടമസ്ഥാവകാശ ഓഹരിയിൽ നിന്നാണ്. ദീർഘകാല സുഹൃത്തും സഹതാരവുമായ ഷാരൂഖ് ഖാനും ഭർത്താവ് ജയ് മേത്തയ്ക്കും ഒപ്പം (റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, മേത്ത ഗ്രൂപ്പ് വഴി) ജൂഹിക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ പങ്കാളിത്തമുണ്ട്.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Bossmalayalam Season 7
2024-ലെ ഐപിഎൽ കിരീട നേട്ടത്തിന് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നു. ഹൂലിഹാൻ ലോകിയുടെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ സ്റ്റഡി (ജൂൺ 2024) പ്രകാരം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 1,915 കോടി രൂപയാണ് നിലവിൽ മൂല്യമുള്ളത്.
സമ്പന്നരായ സിനിമാതാരങ്ങൾ
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടികയിൽ 12,490 കോടി ആസ്തിയുള്ള നടൻ ഷാരൂഖ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെയാണ് ജൂഹി ചൗളയുടെ സ്ഥാനം. ഈ റാങ്കിംഗിൽ ഇവർക്ക് പിന്നിലായി ഹൃതിക് റോഷൻ (2,160 കോടി), കരൺ ജോഹർ (1,880 കോടി), അമിതാഭ് ബച്ചൻ (1,630 കോടി) എന്നിവരുമുണ്ട്.
അഭിനയ ജീവിതം
1986-ൽ 'സൽത്തനത്ത്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ജൂഹി ചൗള, 1990-കളിലും 2000-കളിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളർന്നു. അവിസ്മരണീയമായ നിരവധി ഹിറ്റുകൾ സമ്മാനിച്ച അവർ, 2010-കളിൽ തിരഞ്ഞെടുക്കുന്ന പ്രോജക്റ്റുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബാബിൽ ഖാനോടൊപ്പം അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രം 'ഫ്രൈഡേ നൈറ്റ് പ്ലാൻ' (2023) ആണ് അവസാനമായി പുറത്തിറങ്ങിയ ജൂഹിയുടെ സിനിമ.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.