scorecardresearch

ഇലക്ട്രിക് കാറിനായി വായ്പ നോക്കുകയാണോ? ബാങ്കുകളുടെ മുൻഗണന ഇവർക്ക്

Electric Car Loan: സൗകര്യപ്രദമായ വിധത്തിൽ പെയ്മെന്റ് ഓപ്ഷനുകളും ബാങ്കുകൾ മുൻപിൽ വയ്ക്കുന്നു. ഇവി വായ്പകൾക്ക് പ്രീപെയ്മെന്റ് ചാർജുകൾ ഇല്ല എന്ന പ്രത്യേക ഉൾപ്പെടെയുണ്ട്

Electric Car Loan: സൗകര്യപ്രദമായ വിധത്തിൽ പെയ്മെന്റ് ഓപ്ഷനുകളും ബാങ്കുകൾ മുൻപിൽ വയ്ക്കുന്നു. ഇവി വായ്പകൾക്ക് പ്രീപെയ്മെന്റ് ചാർജുകൾ ഇല്ല എന്ന പ്രത്യേക ഉൾപ്പെടെയുണ്ട്

author-image
WebDesk
New Update
PF Loan

Representative Image

ഇലക്ട്രിക് കാർ വാങ്ങാനുള്ള ആലോചനയിലാണോ? ഇലക്ട്രിക് വാഹന യുഗത്തിൽ ഉപയോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങി തന്നെയാണ് ഭൂരിഭാഗം ബാങ്കുകളുടേയും ലോൺ ഓഫറുകൾ. പല ബാങ്കുകളും ഇലക്ട്രിക് കാറുകൾകൾക്കുള്ള വായ്പയിൽ നിന്ന് പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 

Advertisment

പ്രൊസസിങ് ഫീ ഒഴിവാക്കിയത് മാത്രമല്ല. ഉപയോക്താവിന് സൗകര്യപ്രദമായ വിധത്തിൽ പെയ്മെന്റ് ഓപ്ഷനുകളും ബാങ്കുകൾ മുൻപിൽ വയ്ക്കുന്നു. ഇവി വായ്പകൾക്ക് പ്രീപെയ്മെന്റ് ചാർജുകൾ ഇല്ല എന്ന പ്രത്യേക ഉൾപ്പെടെയുണ്ട്. എന്നാൽ ഇലക്ട്രിക് ടു വീലർ വായ്പകൾക്കുള്ള പലിശ നിരക്ക് ഐസിഇ ടുവീലറുകളേക്കാൾ കൂടുതലാണ്. 

Also Read: ലോക്ക് ഡൗൺ സമയത്താണ് ഞാൻ ഏറ്റവും കൂടുതൽ പൈസ ഉണ്ടാക്കിയത്: ഗോവിന്ദ് പത്മസൂര്യ

ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററി ലൈഫ് സംബന്ധിച്ചും റീസെയിൽ വാല്യു എന്നിവയെ കുറിച്ചുമുള്ള ആശങ്കകളെ തുടർന്നാണ് ഇവി ടുവീലറുകളുടെ വായ്പ പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് ഇവി വായ്പയുടെ പലിശ നിരക്ക് ആരംഭിക്കുന്നത് 8.30 ശതമാനത്തിൽ നിന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ട്രഡീഷണൽ ഓട്ടോ ലോണുകളിൽ നിന്ന് 0.05 ശതമാനം ഇളവ്. 

ബാങ്കുകൾ മികച്ച ഓഫറുകൾ നൽകുന്നത് ഇവർക്ക്

Advertisment

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരിൽ കൂടുതലും നഗരത്തിൽ ജീവിക്കുന്ന സാലറീഡ് ഉപയോക്താക്കളാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇവർക്ക് മികച്ച ക്രഡിറ്റ് സ്കോർ ഉണ്ടാകും. ഇതിനാൽ ഇവരെ ലോ റിസ്പ് വായ്പ്പക്കാർ എന്ന ഗണത്തിൽ ബാങ്കുകൾ കണക്കാക്കുകയും കൂടുതൽ കംഫർട്ടബിൾ ആയ ഓഫറുകൾ മുൻപിൽ വയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഫോർ വീലർ വാഹന വായ്പ്പയ്ക്ക്. 

Also Read: മോശം സിബിൽ സ്കോർ; നിയമനം റദ്ദാക്കി എസ്ബിഐ; പണി കിട്ടിയത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ പല ബാങ്ക് വായ്പ്പകളുടെ ഓഫറുകളും വിലയിരുത്തേണ്ടതുണ്ട്. കാരണം ക്രഡിറ്റ് റിസ്ക് അസെസ്മെന്റ് പോളീസി പ്രകാരം ഓഫറുകളിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. നിലവിൽ അക്കൗണ്ട് ഉള്ള, വായ്പയോ ക്രഡിറ്റ് കാർഡോ എടുത്തിട്ടുള്ള ബാങ്കുകളെ ഇവി വായ്പ്പയ്ക്കായി സമീപിച്ചാൽ മെച്ചപ്പെട്ട ഓഫർ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. 

Also Read: 10 വർഷം കൊണ്ട് 49 ലക്ഷം സമ്പാദിക്കാം: മികച്ച 10 SIP മ്യൂചൽ ഫണ്ടുകൾ ഇതാ

ചില ബാങ്കുകൾ പ്രീ അപ്രൂവ്ഡ് കാർ ലോൺ ഓവറുകൾ തങ്ങളുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. ഇവി വായ്പകൾക്കുള്ള തിരിച്ചടവ് കാലാവധി കുറച്ച് ഇഎംഐ കൂട്ടുന്ന ബാങ്കുകളും ഉണ്ട്. ഇത് സാമ്പത്തികമായി നിങ്ങളെ പ്രതിസന്ധിയിലാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. റേറ്റ് ഫിക്സഡ് ആണോ ഫ്ളോറ്റിങ് ആണോ എന്നും പരിശോധിക്കണം. 

Read More: ഹോം ലോൺ അന്വേഷിക്കുന്നവരാണോ? കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുന്ന 5 ബാങ്കുകളിതാ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: