scorecardresearch

വേനൽ ചൂടില്‍ ചര്‍മ്മത്തെ സംരക്ഷിക്കാൻ തണ്ണിമത്തൻ സ്ട്രോബെറി സ്മൂത്തി

കരുവാളിപ്പ്, പാടുകള്‍, അകാല വാര്‍ദ്ധക്യം എന്നിവയെ ചെറുക്കാനും ആരോഗ്യകരമായ ചർമ്മം നിലനിര്‍ത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ തണ്ണിമത്തനിലും സ്ട്രോബെറിയിലുമുണ്ട്

കരുവാളിപ്പ്, പാടുകള്‍, അകാല വാര്‍ദ്ധക്യം എന്നിവയെ ചെറുക്കാനും ആരോഗ്യകരമായ ചർമ്മം നിലനിര്‍ത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ തണ്ണിമത്തനിലും സ്ട്രോബെറിയിലുമുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
skin

Photo Source: Pexels

വേനല്‍ക്കാലത്തെ ചുട്ടു പൊള്ളുന്ന വെയിലും വായുവും മുഖത്തെ വരണ്ടതും മങ്ങിയതുമാക്കി തീര്‍ക്കുന്നു. വേനൽചൂടിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സെലിബ്രറ്റി ഷെഫ് സൈമോണ്‍ കത്തൂരിയുടെ പക്കൽ മികച്ചൊരു സ്‌മൂത്തിയുണ്ട്.  5 ചേരുവകള്‍ കൊണ്ടുള്ള വാട്ടര്‍മെലണ്‍ സ്‌ട്രോബറി സ്മൂത്തി ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്.

ചേരുവകൾ

Advertisment

തണ്ണിമത്തൻ, സ്‌ട്രോബറി, ലെമണ്‍ ജ്യൂസ്, പുതിന ഇല, തേന്‍ എന്നീ അഞ്ച് ചേരുവകളാണ് ഈ സ്‌മൂത്തി തയ്യാറാക്കാൻ വേണ്ടത്.

തയ്യാറാക്കുന്ന വിധം

  • തണ്ണിമത്തനും സ്ട്രോബെറിയും മിക്സിയിൽ അടിച്ചെടുക്കുക
  • ഇതിലേക്ക് കുറച്ച് നാരങ്ങ നീര്, പുതിന ഇല, രുചിക്കായ് അൽപം തേന്‍ എന്നിവ കൂടി ചേര്‍ക്കുക
  • ഒരു ബൗളിലേക്ക് മാറ്റിയശേഷം തണുപ്പിച്ച് സെർവ് ചെയ്യുക

വേനല്‍ക്കാല ചര്‍മ്മസംരക്ഷണത്തിനുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഈ സ്മൂത്തിയെന്ന് നോയിഡ എക്‌സ്റ്റന്‍ഷനിലെ യതാര്‍ത്ത് ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ.ഹെന്ന ശര്‍മ്മ പറഞ്ഞു. തണ്ണിമത്തനും നാരങ്ങയും ജലാംശം അധികമുളളവയാണ്. ഈ ചൂട് സമയത്ത് നിർജലീകരണം സംഭവിക്കാതിരിക്കാൻ ഇതിലും നല്ലൊരു മാർഗമില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. 

Advertisment

കരുവാളിപ്പ്, പാടുകള്‍, അകാല വാര്‍ദ്ധക്യം എന്നിവയെ ചെറുക്കാനും ആരോഗ്യകരമായ ചർമ്മം നിലനിര്‍ത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ തണ്ണിമത്തനിലും സ്ട്രോബെറിയിലുമുണ്ട്. വൈറ്റമിന്‍ സി, വൈറ്റന്‍ എ, പൊട്ടാഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കൂടിച്ചേരലാണ് ഈ പഴങ്ങള്‍.

Read More

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: