/indian-express-malayalam/media/media_files/9uzhdwrC39OZ0kPLJBJB.jpg)
ന്യൂ ഇയർ ആഘോഷങ്ങൾക്കായി ലോകമെങ്ങും തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പാർട്ടി ക്യാപ്പിറ്റലെന്ന് അറിയപ്പെടുന്ന ഗോവയും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് | ഫൊട്ടോ: ഫ്രീ പിക്
ന്യൂ ഇയർ ആഘോഷങ്ങൾക്കായി ലോകമെങ്ങും തയ്യാറെടുക്കുമ്പോൾ ഇന്ത്യയുടെ പാർട്ടി ക്യാപ്പിറ്റലെന്ന് അറിയപ്പെടുന്ന ഗോവയും സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. മനം കുളിർപ്പിക്കുന്ന ബീച്ച് ലൈഫ് അനുഭവങ്ങളാണ് ഗോവയെ മറ്റ് സ്ഥലങ്ങളിൽ നിന്നും എപ്പോഴും വ്യത്യസ്തമാക്കുന്നത്.
ന്യൂ ഇയർ ഈവിലേക്കായി ഇത്തവണ ഏറ്റവും മികച്ച നൈറ്റ് ലൈഫ് പാർട്ടികളാണ് ഗോവയിൽ ഒരുങ്ങുന്നത്. പുതുവർഷത്തെ വരവേൽക്കാൻ ഗോവയിലേക്കാണ് പോകുന്നതെങ്കിൽ ഒരിക്കലും മിസ് ചെയ്യരുത് ഈ പാർട്ടി സ്പോട്ടുകൾ.
പാലോലമിലെ ബീച്ച് ഫ്രണ്ട് ആഘോഷം
അതിമനോഹരമായ മണലും അവയെ തഴുകുന്ന ചെറു തിരമാലകളുമുള്ള പാലോലം ബീച്ച് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ തയ്യാറെടുക്കുകയാണ്. കടലിരമ്പത്തിന്റെ ശബ്ദം പശ്ചാത്തലമാക്കി നക്ഷത്രങ്ങൾക്ക് കീഴിൽ നൃത്തം ചെയ്യുന്ന രംഗം ഒന്ന് മനസ്സിലോർക്കുക. അനേകം ബീച്ച് ക്ലബ്ബുകളും കുടിലുകളും മനോഹരമായ സംഗീതവും ഇതിനെല്ലാം നിറം പകരുന്ന ലൈറ്റിങ്ങ് അനുഭവവും പൂർണ്ണമായ ഉല്ലാസത്തിന്റെ അന്തരീക്ഷമാവും പാലോലമിൽ നിങ്ങൾക്കായി സമ്മാനിക്കുക.
അഞ്ജുനയിലെ സൈലന്റ് പാർട്ടി
അഞ്ജുന ബീച്ചെന്നാൽ സൈലന്റ് പാർട്ടിയുടെ കേന്ദ്രസ്ഥാനമെന്നാണ് സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. ഹെഡ് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ഇഷ്ടപ്പെടുന്ന ഡിജെ ചാനൽ തിരഞ്ഞെടുത്ത് രാത്രിയിൽ നൃത്തം ചെയ്യുന്നതാണ് അഞ്ജുനയിലെ സൈലന്റ് പാർട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്. നിശ്ശബ്ദമായ ആഘോഷത്തിന്റെ ഒരു സിംഫണി സൃഷ്‌ടിച്ചുകൊണ്ട്
വ്യത്യസ്ത താളങ്ങളിലേക്ക് ആഘോഷരാവിനെ എത്തിക്കാൻ അഞ്ജുനക്ക് കഴിയും.
തീം ക്രൂയിസുകളിലെ പുതുവർഷ യാത്ര
മണ്ഡോവി നദിക്കരയിലൂടെയുള്ള പുതുവത്സര യാത്രയിലൂടെ ആഘോഷങ്ങളുടെ മറ്റൊരു തലമാണ് ഗോവ സഞ്ചാരികൾക്കായി ഒരുക്കുക. ലൈവ് മ്യൂസിക്, ഡാൻസ് ഫ്ലോറുകൾ, രുചികരമായ ഭക്ഷണം എന്നിവ ആസ്വദിച്ചുകൊണ്ട് തീം ക്രൂയിസുകളിലെ യാത്ര ഒരുക്കാൻ നിരവധി ഓപ്പറേറ്റർമാരാണ് വാഗ്ദാനം ചെയ്യുന്നത്. നദിയുടെ മനോഹര കാഴ്ചകളിലൂടെ പുതുവർഷത്തിന്റെ അവിസ്മരണീയമായ തുടക്കത്തിനായുള്ള യാത്രയായി ഇതിനെ മാറ്റാൻ നിങ്ങൾക്ക് കഴിയും.
പാർട്ടി വേണ്ടാത്തവർക്കായി ഷോപ്പിംഗും കോക്ടെയിലുകളും
നിങ്ങൾ പാർട്ടികൾ ഇഷ്ടപ്പെടാത്ത ഒരാളാണോ? എങ്കിൽ വേറെയുമുണ്ട് ഗോവയുടെ ആകർഷണങ്ങൾ. ശനിയാഴ്ചകളിൽ വൈകുന്നേരം 6 മുതൽ അർദ്ധരാത്രി വരെ നീണ്ടുനിൽക്കുന്ന അർപോരയിലെ ഫ്ലീ മാർക്കറ്റിലേക്ക് നിങ്ങൾക്ക് പോപ്പ് ഓവർ ചെയ്യാം. നിങ്ങൾ അതിലായിരിക്കുമ്പോൾ തന്നെ പ്രാദേശിക ബാറുകളിൽ നിന്നുള്ള ചില ആവേശകരമായ കോക്‌ടെയിലുകളും രുചിക്കാം.
ചുരുക്കത്തിൽ പാലോലമിന്റെ ബീച്ച് സൗന്ദര്യം ആവോളം ആസ്വദിച്ച്, നിശബ്ദത സംഗീതത്തിന്റെ മാറ്റ് കൂട്ടുന്ന അഞ്ജുനയിലെ സൈലന്റ് പാർട്ടിയിലലിഞ്ഞ്, മനോഹരമായ ക്രൂയിസ് യാത്രയിലൂടെ പുതുവർഷം ആഘോഷിക്കാൻ ഗോവ മാടി വിളിക്കുകയാണ് നിങ്ങളെ.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.