scorecardresearch

സ്ട്രെച്ച് മാർക്ക് കുറയുന്നില്ലേ? ഇതിലൊന്ന് ശീലമാക്കൂ

ശരീരത്തിൻ്റെ ഏതു ഭാഗത്തു വേണമെങ്കിലും ഉണ്ടാകാവുന്ന സ്ട്രെച്ച് മാർക്കുകൾക്ക് ശരിയായ പരിചരണം ആവശ്യമാണ്. അതിന് സഹായിക്കുന്ന പ്രകൃതിദത്തമായ വഴികൾ എന്തൊക്കെയാണ്? കൂടുതൽ അറിയാം.

ശരീരത്തിൻ്റെ ഏതു ഭാഗത്തു വേണമെങ്കിലും ഉണ്ടാകാവുന്ന സ്ട്രെച്ച് മാർക്കുകൾക്ക് ശരിയായ പരിചരണം ആവശ്യമാണ്. അതിന് സഹായിക്കുന്ന പ്രകൃതിദത്തമായ വഴികൾ എന്തൊക്കെയാണ്? കൂടുതൽ അറിയാം.

author-image
Lifestyle Desk
New Update
Tips To Get Rid Of Stretch Marks

സ്ട്രെച്ച് മാർക്കിന് വീട്ടിൽ തന്നെയുണ്ട് പരിഹാരം | ചിത്രം: ഫ്രീപിക്

പേശികൾ വലിയുകയോ ചുരുങ്ങുകയോ തുടങ്ങി പല കാരണങ്ങൾ കൊണ്ടും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാം.  ശാരീരികമായി ഉണ്ടാകുന്ന മാറ്റം തന്നെയാണിത്. ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നത് കൊണ്ടോ കുറയുന്നതു കൊണ്ടോ, ഗർഭാവസ്ഥയിൽ, പ്രായാധിക്യം മൂലം ഇങ്ങനെ പല അവസ്ഥകളിലും ശരീരത്തിൽ സ്ട്രെച്ച് മാർക്ക് രൂപപ്പെട്ട് വരുന്നതു കാണാം. 

Advertisment

ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ഇതുണ്ടാകാം. ഇതുമൂലം ചൊറിച്ചിൽ മാത്രമല്ല മാനസികമായ ബുദ്ധിമുട്ടുവരെ അനുഭവപ്പെട്ടേക്കാം. എന്നാൽ ആരോഗ്യപരമായി യാതൊരു ദോഷവും സ്ട്രെച്ച് മാർക്ക് മൂലം ഉണ്ടാകുന്നില്ല. പക്ഷേ സൗന്ദര്യത്തെ  സംബന്ധിച്ച് വലിയൊരു പ്രശ്നമായി സ്ട്രെച്ച് മാർക്കുകൾ മാറാറുണ്ട്.

സ്ട്രെച്ച് മാർക്ക് വന്നു തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ പാടുകൾ ശരീരത്തിൽ ഉണ്ടാകുന്നത് തടയാൻ സാധിക്കും. ഇതിൻ്റെ പാടുകൾ കുറയ്ക്കാനും സ്ട്രെച്ച് മാർക്ക് വരാനുള്ള സാധ്യത ഒഴിവാക്കാനും ചില വഴികളുണ്ട്. 

മോയ്സ്ച്യുറൈസിങ് ക്രീമുകൾ

സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ ഷിയാ ബട്ടർ അടങ്ങിയ മോയ്സ്ച്യുറൈസർ പുരട്ടി മൃദുവായി മസാജ് ചെയ്തു നോക്കാം. ഇത് സ്ഥിരമായി ചെയ്യുന്നതാ് കൂടുതൽ ഉചിതം. 

Advertisment

പാൽപ്പാട

പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. മൂന്ന് മാസം വരെ ചെയ്യുന്നത് ഫലം നൽകിയേക്കും.

തേൻ

സ്‌ട്രെച്ച്‌ മാർക്കിൻ്റെ പാടുകൾ ഉള്ള ഭാഗത്ത് തേന്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണകരമാണ്.

വെളിച്ചെണ്ണ

സ്‌ട്രെച്ച്‌  മാർക്ക് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം. 

കറ്റാർവാഴ ജെൽ

ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.  

Tips To Get Rid Of Stretch Marks
സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പരിചരണം ആവശ്യമാണ് | ചിത്രം: ഫ്രീപിക്

ബദാം എണ്ണ

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് ബദാം എണ്ണ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും. 

ചെറുനാരങ്ങ നീര്

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

ആവണക്കെണ്ണ

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും ഫലം നല്‍കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

skin Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: