/indian-express-malayalam/media/media_files/2025/01/18/0xQ9GVBczzdaE2RX6dmS.jpg)
തലമുടി സംരക്ഷണത്തിന് ഗ്രാമ്പൂ | ചിത്രം: ഫ്രീപിക്
ഇന്ത്യക്കാരുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടായിരിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. കറിക്ക് മണവും രുചിയും ഗുണം നൽകുന്നതിൽ അതിനുള്ള പ്രാധാന്യം ചെറുതല്ല. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ചേരുവയാണത്. ശരീരത്തിനു മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും അത് ഉപയോഗിക്കാവുന്നതാണ്.
ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഇരുമ്പ്, കാൽസ്യം, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിങ്ങനെ തലമുടിക്ക് കരുത്ത് പകരുന്ന പോഷകളെ ഉൾക്കൊള്ളുന്നു.
ഓക്സഡേറ്റീവ് സ്ട്രെസ് നടഞ്ഞ് അന്തരീക്ഷ മലനീകരണത്തിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനുള്ള കവചം തലയോട്ടിയിൽ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ബീറ്റാ കരോട്ടിൻ്റെ സമ്പന്നമായ ഉറവിടാണ് ഗ്രാമ്പൂ.
തലമുടി വളർച്ച
വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി മുടി വളരുന്നതിന് അനുഗുണമായ പോഷകങ്ങളുടെ സമ്പന്നമായ കലവറയാണ് ഗ്രാമ്പൂ. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ തലമുടി വളരുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം തലയോട്ടിയിൽ സൃഷ്ടിക്കുന്നു.
താരൻ
ആൻ്റ് സെപ്റ്റിക്, ആൻ്റി മൈക്രോബിയൽ, ഗുണങ്ങൾ ഗ്രാമ്പൂവിനുണ്ട്. അത് താരൻ്റെ സാധ്യതകൾ ഇല്ലാതാക്കുന്നു. ചൊറിച്ചിലും തലയോട്ടിയിൽ ഉണ്ടായേക്കാവുന്ന മറ്റ് അസ്വസ്ഥതകളും ഇത് ഇല്ലാതാക്കുന്നു.
ഹെയർ ഫോളിക്കിളുകൾ
ഗ്രാമ്പൂവിൻ്റെ ആൻ്റി മൈക്രോബിയൽ ഗുണങ്ങൾ തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. ഇത് ബാക്ടീരിയസ ഫംഗസ് എന്നിവയുടെ വളർച്ച തടയുന്നു. ഇങ്ങനെ ഇൻഫെക്ഷൻ സാധ്യത കുറച്ച് മുടിക്ക് കരുത്ത പകരുന്നു.
അകാല നര
തലമുടയുടെ യഥാർത്ഥ നിറം നിലർനിർത്തുന്ന പിഗ്മെൻ്റ്സിൻ്റെ ഉത്പാദനം ഗ്രാമ്പൂ മെച്ചപ്പെടുത്തുന്നു. ഇത് അകാന നര ഇല്ലാതാക്കാൻ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/01/18/yHvX4mVVG8RN0pHSUBws.jpg)
തിളക്കമുള്ള മുടി
കട്ടി കുറഞ്ഞ, വരണ്ട, ജീവനില്ലാത്ത മുടിയാണോ നിങ്ങൾക്കുള്ളത്? എങ്കിൽ ഗ്രാമ്പൂ ഉപയോഗിച്ചു തയ്യാറാക്കുന്ന ഹെയർ സ്പ്രേ നിങ്ങളുടെ തലയോട്ടി മോയ്സ്ച്യുറൈസ് ചെയ്യുന്നു.
ഗ്രാമ്പൂ ഹെയർ സ്പ്രേ
തലമുടി പരിചരണത്തിൽ ഗ്രാമ്പൂ ഉൾപ്പെടുത്തുന്നതിന് ഈ സ്പ്രേ തയ്യാറാക്കി സൂക്ഷിച്ചാൽ മതിയാകും.
ചേരുവകൾ
- ഗ്രാമ്പൂ
- വെള്ളം
- വിറ്റാമിൻ ഇ
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ വെള്ളത്തിലേയ്ക്ക് ഗ്രാമ്പൂ ചേർത്ത് തിളപ്പിക്കാം. അത് തണുക്കാൻ മാറ്റി വയ്ക്കാം. ചൂടാറിയതിനു ശേഷം വിറ്റാമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിച്ചിളക്കി ചേർക്കാം. ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. കുളിക്കുന്നതിനു മുമ്പായി ഇത് സ്പ്രേ ചെയ്ത് 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- മത്തൻ വിത്തിനൊപ്പം തേനും തൈരും, ഈ കൊളാജൻ ഫെയ്സ് പാക്കുകൾ ഉപയോഗിക്കൂ: Pumpkin Seed Face Pack
- അകാലനര അകറ്റാം, ഈ 7 ചേരുവകൾ ഉപയോഗിക്കൂ
- ഈ ഫെയ്സ്പാക്കുകൾ പാൽ ഉപയോഗിച്ച് തയ്യാറാക്കൂ, കറുത്ത പാടുകൾ പമ്പ കടക്കും
- ചർമ്മം തിളങ്ങാൻ വെളിച്ചെണ്ണ ബാം, തയ്യാറാക്കി സൂക്ഷിക്കാം
- താരന് വിട പറയാം മുടി കൊഴിച്ചിൽ തടയാം, തുളസി എണ്ണ ഇങ്ങനെ ഉപയോഗിക്കൂ
- ചുണ്ടുകൾക്കും കരുതൽ വേണം, ഇവ കൈയ്യിലുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us